Widgets Magazine Widgets Magazine

128ജിബി സ്റ്റോറേജ്, 6 ജിബി റാം; ഒപ്പോ ഫൈന്‍ഡ് 9 വിപണിയിലേക്ക് !

ബുധന്‍, 1 ഫെബ്രുവരി 2017 (11:16 IST)

Widgets Magazine
oppo find 9, oppo, smartphone, camera, news, technology, ഒപ്പോ ഫൈന്‍ഡ് 9, ഒപ്പോ, സ്മാര്‍ട്ട്‌ഫോണ്‍, ക്യാമറ, ന്യൂസ്, ടെക്‌നോളജി

ഒപ്പോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്കെത്തുന്നു. ഒപ്പോ ഫൈന്‍ഡ് 9 എന്ന സ്മാര്‍ട്ട്‌ഫോണാണ് വിപണിയിലേക്കെത്തുന്നത്. ചൈനയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഈ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ച്ചോടെ വിപണിയിലേക്കെത്തുമെന്നാണ് സൂചന. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
 
5.5 ഇഞ്ച് ക്വാഡ് ക്യൂഎച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളതെന്നാണ് റിപ്പോര്‍ട്ട്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസറും 6ജിബി റാമും 128ജിബി ഇന്റേര്‍ണല്‍ മെമ്മറി അതുപോലെ സ്‌നാപ്ഡ്രാഗണ്‍ 635 പ്രോസസര്‍, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിങ്ങനെയുമുള്ള രണ്ടു വേരിയന്റുകളിലാണ് ഈ ഫോണ്‍ എത്തുകയെന്നാണ് നേരത്തയുളള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 
 
പുതിയ A1 സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഒപ്പോ ഫോണിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന് വളരെ നല്ല സ്പീഡ് ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ടു വേരിയന്റിലും 256ജിബി മേക്രോ എസ്ഡി കാര്‍ഡ് പിന്തുണക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 21എം പി പിന്‍ ക്യാമറയും, 16 എം പി സെല്‍ഫി ക്യാമരയുമാണ് ഈ ഫോണിനുള്ളത്. 4ജി, വൈഫൈ, ജിപിഎസ്, ബ്ലൂട്ടൂത്ത് എന്നീ കണക്ടിവിറ്റികളും ഫോണിലുണ്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

മെഴ്സിഡസ് ബെൻസ് സി 220ഡിയുമായി പോരാടാന്‍ ഓഡി എ4 ഡീസൽ വേരിയന്റ് !

1.4ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് നിലവിൽ ഇന്ത്യൻ വിപണിയിലുള്ള എ4 സെഡാന് ...

news

വീണ്ടും തിരിച്ചടി; പാചകവാതക വിലയില്‍ വന്‍ വര്‍ധന

കേന്ദ്ര സർക്കാരിന്‍റെ 2017-18ലെ പൊതുബജറ്റ് നടക്കാനിരിക്കെ രാജ്യത്തെ പാചകവാതക വില വീണ്ടും ...

news

മോഹന്‍ലാല്‍ മാജിക്, 10 ദിവസം കൊണ്ട് മുന്തിരിവള്ളികള്‍ 25 കോടിയിലേക്ക്!

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ആദ്യ പത്ത് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ...

news

മൈല്‍ഡ് - ഹൈബ്രിഡ് ടെക്നോളജിയില്‍ പുതിയ ഹ്യൂണ്ടായ് ക്രേറ്റ ഇന്ത്യയിലേക്ക് !

വാഹനത്തിന്റെ അകത്തും പുറത്തും വലിയതോതിലുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരിക്കും പുതിയ ...

Widgets Magazine Widgets Magazine