ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് 45X മുബൈ നിരത്തുകളിൽ ചീറിപ്പായുന്നു

വെള്ളി, 18 മെയ് 2018 (12:14 IST)

ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് 45X ഇന്ത്യൻ വിപണിയിൽ അരങ്ങുണർത്താൻ എത്തുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യൻ റോഡുകളിൽ വാഹനത്തിന്റെ പരീക്ഷണ ഓട്ടം ടാറ്റ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. മുംബൈയിലാണ്  45X എന്ന വാഹനത്തിന്റെ പരീക്ഷണ ഓട്ടം ടാറ്റ നടത്തുന്നത്.
 
2018ൽ നടന്ന ഓട്ടോ എക്സ്പോയിലായിരുന്നു പ്രീമിയം ഹാച്ച്ബാക്ക് 45Xനെ ടറ്റ ആദ്യമായി അവതരിപ്പിച്ചത്. എന്നാൽ വാഹനമുടനെ തന്നെ വിപണിയിലെത്താൻ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങാനിരിക്കുന്ന H5Xന് ശേഷം മാത്രമേ പ്രീമിയം ഹാച്ച്ബാക്ക് 45X നെ വിപണിയിൽ അവതരിപ്പിക്കു.
 
1.2 ലിറ്റർ പെട്രോൾ 1.5 ഡീസൽ എഞ്ചിനുകളിലാകും വാഹനത്തെ ഇന്ത്യയിൽ അവതരിപ്പിക്കുക. ജാഗ്വാർ ലാന്റ് റോവർ എന്നിവയുടെ സാങ്കേതിക സഹകരണത്തോടെ ടാറ്റയൂടെ യൂറോപ്യൻ മേഖലയാണ് വാഹനത്തിന്റെ രൂപകല്പന തയ്യാറാക്കിയിരിക്കുന്നത്. ഈ വർഷം രണ്ടാം പാദത്തോടെ വാഹനം ഇത്യൻ വിപണിയിൽ എത്തിയേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

അൺലിമിറ്റഡ് ഇന്റർനെറ്റ് 'വേഗത' ഇരട്ടിയാക്കി; ഓഫറുകളിൽ ജിയോയെ കടത്തിവെട്ടി എയർടെൽ

ഓഫറുകൾ പ്രഖ്യാപിച്ച് ടെലികോം രംഗത്ത് കടുത്ത മത്സരങ്ങൾ. ഇപ്പോൾ ജിയോയും എയർടെലും തമ്മിലാണ് ...

news

ഇന്ത്യയിലെ സെക്കന്റ്‌ ഹാന്റ് ബൈക്ക് വിപണി കീഴടക്കാൻ ഇനി ഹാർലി ഡേവിഡ്സണും!

ഹാർലി ഡേവിഡ്സ്ൺ ബൈക്കുകളുടെ ആരാധകർക്ക് ഒരു സന്തോഷ വാർത്ത ഇനി കുറഞ്ഞ വിലയിൽ ഹാർലിഡേവിഡ്സൻ ...

news

25,999രൂപ വിലയുള്ള ‘സച്ചിന്റെ ഫോൺ‘ വാങ്ങാനായി ഇപ്പോൾ നൽകേണ്ടത് വെറും 499 രൂപ മാത്രം

വിപണിയിലെ കടുത്ത മത്സരത്തെ അതിജീവിക്കുന്നതിനായി മികച്ച ഓഫറുകളാണ് മിക്ക സ്മാർട്ട്ഫോൺ ...

news

500 രൂപയ്ക്ക് അൺലിമിറ്റഡ് സർവീസ്; പ്രവാസികൾക്ക് മികച്ച ഓഫറുകളുമായി ജിയോ

രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ മികച്ച ഓഫറുകളുമായി രംഗത്ത്. മികച്ച ...

Widgets Magazine