അൺലിമിറ്റഡ് ഇന്റർനെറ്റ് 'വേഗത' ഇരട്ടിയാക്കി; ഓഫറുകളിൽ ജിയോയെ കടത്തിവെട്ടി എയർടെൽ

വ്യാഴം, 17 മെയ് 2018 (14:40 IST)

ഓഫറുകൾ പ്രഖ്യാപിച്ച് ടെലികോം രംഗത്ത് കടുത്ത മത്സരങ്ങൾ. ഇപ്പോൾ ജിയോയും എയർടെലും തമ്മിലാണ് ശക്തമായ മത്സരവുമായി രംഗത്ത്. ഇരുവരും അടിക്കടി ഓഫറുകൾ പ്രഖ്യാപിക്കുന്നുമുണ്ട്. എന്നാൽ ഇപ്പോൾ ജിയോയുടെ ഇന്റർനെറ്റ് വേഗതയെ കടത്തിവെട്ടിക്കാൻ ശ്രമിക്കുകയാണ് എയർടെൽ. ദിവസേനയുള്ള ഇന്റർനെറ്റിന്റെ ഉപയോഗം കഴിഞ്ഞതിന് ശേഷമുള്ള ഡാറ്റാ ഉപയോഗത്തിന്റെ വേഗത ഉയർത്തിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
 
ഒരു ദിവസം അനുവദിച്ചിട്ടുള്ള ഡാറ്റയില്‍ കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ നെറ്റ്‌വര്‍ക്ക് വേഗം 128 കെബിപിഎസ് ആയിരിക്കും. ഇത് ജിയോയെക്കാള്‍ ഇരട്ടി വേഗതയുള്ളതാണ്. ജിയോയുടെ പരിധി കഴിഞ്ഞുള്ള അണ്‍ലിമിറ്റഡ് പ്ലാനിന്റെ വേഗം 64 കെബിപിഎസ് മാത്രമാണ്.
 
കഴിഞ്ഞ ദിവസമാണ് ജിയോ പുതിയ ഓഫറുകളുമായി രംഗത്തുവന്നിരുന്നത്. എന്നാൽ അതിന് വെല്ലുവിളിയുമായാണ് എയർടെലിന്റെ പുതിയ ഓഫർ. നിരവധി ടെലികോം കമ്പനികള്‍ അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുന്നുണ്ടെങ്കിലും എയര്‍ടെല്ലും ബിഎസ്എന്‍എല്ലും മാത്രമാണ് ഇത്രയും 'വേഗത' നൽകുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഇന്ത്യയിലെ സെക്കന്റ്‌ ഹാന്റ് ബൈക്ക് വിപണി കീഴടക്കാൻ ഇനി ഹാർലി ഡേവിഡ്സണും!

ഹാർലി ഡേവിഡ്സ്ൺ ബൈക്കുകളുടെ ആരാധകർക്ക് ഒരു സന്തോഷ വാർത്ത ഇനി കുറഞ്ഞ വിലയിൽ ഹാർലിഡേവിഡ്സൻ ...

news

25,999രൂപ വിലയുള്ള ‘സച്ചിന്റെ ഫോൺ‘ വാങ്ങാനായി ഇപ്പോൾ നൽകേണ്ടത് വെറും 499 രൂപ മാത്രം

വിപണിയിലെ കടുത്ത മത്സരത്തെ അതിജീവിക്കുന്നതിനായി മികച്ച ഓഫറുകളാണ് മിക്ക സ്മാർട്ട്ഫോൺ ...

news

500 രൂപയ്ക്ക് അൺലിമിറ്റഡ് സർവീസ്; പ്രവാസികൾക്ക് മികച്ച ഓഫറുകളുമായി ജിയോ

രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ മികച്ച ഓഫറുകളുമായി രംഗത്ത്. മികച്ച ...

news

റിലയൻസ് നാല് പുതിയ കമ്പനികൾ തുടങ്ങുന്നു, മുതൽമുടക്ക് 1000 കോടി!

പുതിയ ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നതിനു റിലയൻസ് ഇൻഡസ്ട്രീസ് നാല് കമ്പനികൾ തുടങ്ങുന്നു. ...

Widgets Magazine