നോക്കിയയുടെ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ‘നോക്കിയ 8’ വിപണിയില്‍; വിലയോ ?

നോക്കിയ 8 ഇന്ത്യൻ വിപണിയിൽ

nokia ,  nokia 8 ,  price ,  mobile ,  നോക്കിയ ,  വില ,  മൊബൈൽ
സജിത്ത്| Last Updated: ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (14:23 IST)
നോക്കിയയുടെ പ്രീമിയം ആൻഡ്രോയ്ഡ് സ്മാർട്ഫോണ്‍ 8 ഇന്ത്യൻ വിപണിയിലെത്തി. എച്ച്എംഡി ഗ്ലോബലിനു കീഴിൽ വീണ്ടും ഉല്പാദനം ആരംഭിച്ച നോക്കിയ ഇതിനകം തന്നെ നോക്കിയ 3310, നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നീ ഫോണുകൾ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. നോക്കിയ 8ന് ഏകദേശം 36,999 രൂപയായിരിക്കും വില. അതേസമയം, നോക്കിയ 8ന്റെ 6 ജിബി റാം വേരിയന്റിന്റെ വിവരം ഇതുവരെയും കമ്പനി പുറത്തു വിട്ടിട്ടില്ല.

ആന്‍ഡ്രോയ്ഡ് ഫോണുകളുടെ അതിപ്രസരത്തെതുടര്‍ന്നാണ് വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ നോക്കിയ പിന്നിലേക്കു പോയത്. ആന്‍ഡ്രോയ്യ്ഡ് ഒഎസിനെ മറ്റ് മൊബൈല്‍ കമ്പനികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച വേളായ്യീള്‍ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ കൈവിടാതിരുന്നതാണ് നോക്കിയക്ക് തിരിച്ചടിയായത്. എന്നാൽ മൂന്ന് വർഷത്തിന് ശേഷം നോക്കിയ വൻ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. ചൈനയിൽ വമ്പൻ സ്വീകാര്യത ലഭിച്ചതിന് ശേഷമായിരുന്നു നോക്കിയയുടെ ഇന്ത്യയിലേക്കുള്ള ചുവടുമാറ്റം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :