‘ഇത് ജ​ന​ങ്ങ​ളു​ടെ മു​ഖ​ത്തു തു​പ്പു​ന്ന​തിന് തുല്ല്യം’; കണ്ണന്താനത്തിന്റെ പ്രസ്‌താവനകളെ പൊളിച്ചടുക്കി ശി​വ​സേ​ന

‘ഇത് ജ​ന​ങ്ങ​ളു​ടെ മു​ഖ​ത്തു തു​പ്പു​ന്ന​തിന് തുല്ല്യം’; കണ്ണന്താനത്തിന്റെ പ്രസ്‌താവനകളെ പൊളിച്ചടുക്കി ശി​വ​സേ​ന

  alphons kannanthanam , BJP , RSS , shiv sena , saamna , petrol diesel price , അൽഫോൻസ് കണ്ണന്താനം , ശിവസേന , ഇന്ധന വിലവർദ്ധന , കക്കൂസ് , ബിജെപി
മും​ബൈ| jibin| Last Updated: തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (18:15 IST)
ഇന്ധന വിലവർദ്ധനയെ ന്യായീകരിച്ച് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിനെതിരെ ശി​വ​സേ​ന.
അദ്ദേഹത്തിന്റെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​സ്താ​വ​ന രാ​ജ്യ​ത്തെ പാ​വ​പ്പെ​ട്ട​വ​രെ​യും മ​ധ്യ​വ​ർ​ഗ​ക്കാ​രെ​യും അ​പ​മാ​നി​ക്കു​ന്ന​താ​ണ്. ജ​ന​ങ്ങ​ളു​ടെ മു​ഖ​ത്തു തു​പ്പു​ന്ന​ത് പോ​ലെ​യാ​ണ് മന്ത്രിയുടെ വാക്കുകളെന്നും മു​ഖ​പ​ത്ര​മാ​യ സാം​ന​യി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് ശി​വ​സേ​ന​ വ്യക്തമാക്കുന്നു.

ദിനം പ്രതി ഉയരുന്ന ഇ​ന്ധ​നവി​ലയെ തുടര്‍ന്നാണ് രാ​ജ്യ​ത്തെ ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ ചെയ്യുന്നത്. എ​ൻ​ഡി​എ ഭ​രി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് ഇ​ന്ധ​ന​വി​ല ഏ​റ്റ​വും കൂ​ടു​ത​ൽ. കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​കാ​ല​ത്തു​പോ​ലും ജ​ന​ങ്ങ​ൾ ഇ​ത്ര​യ​ധി​കം അ​പ​മാ​നി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. അന്ന് കോണ്‍ഗ്രസിനെതിരെ പ്രതിഷേധിച്ച രാ​ജ്നാ​ഥ് സിം​ഗും സ്മൃ​തി ഇ​റാ​നി​യും സു​ഷ​മ സ്വ​രാ​ജും ഇന്ന് ന്യാ​യീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​മാ​യി മാ​റിയെന്നും കുറ്റപ്പെടുത്തുന്നു.

ഇന്ധന വിലവർദ്ധനവിലൂടെ ലഭിക്കുന്ന നികുതി ഉപയോഗിച്ച് രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം, വീട്, കക്കൂസ്, വിദ്യാഭ്യാസം, തൊഴിൽ ഇവ ഉറപ്പു വരുത്താനാണു ശ്രമിക്കുന്നതെന്നാണ് കണ്ണന്താനം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

വാഹനമുള്ളവർ പട്ടിണി കിടക്കുന്നവല്ല. ഇവരില്‍ നിന്നും പണം പിരിച്ച് പാവങ്ങളുടെ ജീവിതനിലവാരം ഉയർത്താനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്. രാജ്യത്ത് 30ശതമാനത്തോളം പേരും ഒരു നേരം ഭക്ഷണ കഴിക്കാൻ വകയില്ലാത്തവരാണ്. രാജ്യത്ത് 67 ശതമാനം ആള്‍ക്കാര്‍ വീടും ശൗചാലയവും ഇല്ലാതെ കഴിയുമ്പോള്‍ അവര്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നത്. ഇതിനായി ആവശ്യമാണെന്നും കണ്ണന്താനം പറഞ്ഞിരുന്നു.

വീട് നിര്‍മ്മിക്കുക, ദേശീയപാതകള്‍ നിര്‍മ്മിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം സര്‍ക്കാരിന് കോടിക്കണക്കിന് പണം ആവശ്യമുണ്ട്. ഈ പണം സമാഹരിക്കാനാണ് വില വര്‍ദ്ധനവുകള്‍. സര്‍ക്കാര്‍ പിരിക്കുന്ന നികുതിയെല്ലാം ജനങ്ങളിലേക്ക് എത്തുന്നുണ്ട്. സംസ്ഥാന സർക്കാരുകൾ സമ്മതിച്ചാൽ പെട്രോളിയം, മദ്യം ഇവ ജിഎസ്ടിക്കു കീഴിൽ കൊണ്ടുവരുന്നതു പരിഗണിക്കുമെന്നും ബിജെപി സംസ്ഥാന കാര്യാലയം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് അല്‍ഫോണസ് കണ്ണന്താനം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ശിവസേന രംഗത്ത് എത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ...

സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ലക്ഷം തട്ടിയതായി പരാതി
സിനിമാ വിതരണ കമ്പനി പ്രതിനിധി ആയി ചമഞ്ഞ് സംസ്ഥാനത്തെ വിവിധ സിനിമാ തിയേറ്ററുകളില്‍ നിന്ന് ...

ഇന്ത്യയ്ക്ക് മാത്രമായി 130 ആണവായുദ്ധങ്ങൾ കയ്യിലുണ്ട്, ...

ഇന്ത്യയ്ക്ക് മാത്രമായി 130 ആണവായുദ്ധങ്ങൾ കയ്യിലുണ്ട്, വെള്ളം തന്നില്ലെങ്കിൽ യുദ്ധം തന്നെ, ഭീഷണിയുമായി പാക് മന്ത്രി
ഇന്ത്യയെ മാത്രം ലക്ഷ്യമിട്ട് 130 ആണവായുധങ്ങള്‍ പാകിസ്ഥാന്റെ കൈവശമുണ്ടെന്നും അത് ...

തിരുവനന്തപുരം- മംഗലാപുരം റൂട്ടിൽ വേനൽക്കാല പ്രത്യേക ട്രെയിൻ ...

തിരുവനന്തപുരം- മംഗലാപുരം റൂട്ടിൽ വേനൽക്കാല പ്രത്യേക ട്രെയിൻ സർവീസുകൾ
തിരുവനന്തപുരം - മംഗലാപുരം റൂട്ടില്‍ വേനല്‍ക്കാല സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ...

അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുമായി തമിഴ്‌നാട്

അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുമായി തമിഴ്‌നാട്
പ്രതിമാസം 200 രൂപയ്ക്ക് തമിഴ്‌നാട്ടിലെ ഗ്രാമീണ മേഖലകളിലെ വീട്ടുകളില്‍ അതിവേഗ ...

India- Pakistan Conflict:പഹൽഗാം ഭീകരാക്രമണം: തിരിച്ചടി ...

India- Pakistan Conflict:പഹൽഗാം ഭീകരാക്രമണം: തിരിച്ചടി തുടർന്ന് ഇന്ത്യ, മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരായ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. ...