പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ നീക്കം; ജിഎസ്ടി ഏര്‍പ്പെടുത്തിയേക്കും

ന്യൂഡൽഹി, ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (19:42 IST)

  petrol Diesel price price , Dharmendra Pradhan, Oil Minister, diesel price revision, Ministry of Petroleum , BJP , GST , ചരക്കു സേവന നികുതി , ജിഎസ്ടി , പെട്രോൾ, ഡീസൽ വില , ക്രൂഡ് ഓയില്‍

രാജ്യത്തെ ഇന്ധന വിലയിൽ ചരക്കു സേവന നികുതി (ജിഎസ്ടി) ഏർപ്പെടുത്തുന്ന കാര്യം പരിഗണയിലാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ.

ജിഎസ്ടി വരുന്നതോടെ പെട്രോൾ, ഡീസൽ വിലയിൽ വ്യത്യാസം കൊണ്ടുവരാന്‍ സാധിക്കും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിനുണ്ടായ വിലക്കയറ്റമാണ് ഇന്ത്യയിലും ബാധിച്ചത്. ഇത് വരും ദിവസങ്ങളിൽ കുറയുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ ഇന്ധന വില ഓരോ ദിവസവും നിർണയിക്കുന്ന രീതി മാറ്റാൻ കഴിയില്ല. സുതാര്യവും വ്യക്തതയുള്ളതുമായ നടപടിയാണ് ഇത്. സർക്കാർ ഇക്കാര്യത്തിൽ ഇടപെടില്ല. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ഇന്ധനവിലയിലെ അന്തരം നികുതിയിൽ വരുന്ന വ്യത്യാസം മൂലമാണ്. ഇതിനാലാണ് ജിഎസ്ടി ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നതെന്നും ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.

ഇന്ധന വിലയിൽ ചരക്കു സേവന നികുതി കൊണ്ടുവരുന്ന കാര്യത്തില്‍ ജിഎസ്ടിയുടെ ചുമതലയുള്ള ധനമന്ത്രി അരുൺ ജയ്ലി അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

അമേരിക്കയിൽ വീശിയടിച്ച ഇർമ ചുഴലിക്കാറ്റും ക്രൂഡ് ഓയിൽ വില വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. വില താഴ്ന്നാൽ രാജ്യത്ത് ഇന്ധനവില കുറയുമെന്നും പൊതുമേഖലാ എണ്ണക്കമ്പനികളുടെ പ്രതിനിധികളുടെ യോഗത്തിനു ശേഷം ധർമേന്ദ്ര പ്രധാൻ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വിമന്‍ ഇന്‍ സിനിമ കളക്ടീവ് സൂപ്പര്‍ താരങ്ങള്‍ക്കെതിരെയുള്ള സംഘടനയോ ?; വെളിപ്പെടുത്തലുമായി മഞ്ജു വാര്യര്‍

സിനിമയിലെ സ്ത്രീകളുടെ ആശങ്കകളും പ്രശ്‌നങ്ങളും അവകാശങ്ങളും ചര്‍ച്ച ചെയ്യാനുള്ള ...

news

നടിയെ ആക്രമിച്ച കേസിലെ അന്വേഷണം സിനിമാക്കഥയോ?; വാര്‍ത്തകള്‍ പരിധി വിട്ടാല്‍ ഇടപെടും - പൊലീസിനെതിരെ ഹൈക്കോടതി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസിന് ...

news

താരജാഡകള്‍ ഇല്ലാതെ ഭാരതാംബയായി അനുശ്രീ! - വൈറലാകുന്ന ചിത്രങ്ങള്‍

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടന്ന ബാലഗോകുലത്തിന്റെ ശോഭായാത്രയില്‍ സിനിമ നടി അനുശ്രീ ...

news

നടിയുടെ കേസ്; മുഖ്യമന്ത്രിയെ റബ്ബര്‍ സ്റ്റാമ്പാക്കിയിരുത്തി ഇങ്ങനെയെല്ലാം ചെയ്യുന്നതാര്? - രൂക്ഷ വിമര്‍ശനവുമായി പി സി ജോര്‍ജ്

നടി ആക്രമിക്കപ്പെട്ട കേസില്‍ എഡിജിപി ബി സന്ധ്യയ്ക്കെതിരെ ആഞ്ഞടിച്ച് പി സി ജോര്‍ജ് എം എല്‍ ...