ന്യൂഡൽഹി|
jibin|
Last Modified തിങ്കള്‍, 26 ഫെബ്രുവരി 2018 (12:09 IST)
ഓഫറുകള്‍ വാരിക്കോരി നല്‍കാന്‍ നെറ്റ്‌വര്‍ക്കുകള്‍ മത്സരിച്ചതോടെ ഇന്ത്യയിൽ മൊബൈൽ ഫോണ്‍
വരിക്കാരുടെ എണ്ണം റെക്കോര്‍ഡിലേക്ക്.
മൊബൈൽ വരിക്കാരുടെ എണ്ണം ജനുവരിയിൽ 98.84 കോടിയിലെത്തിയെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. എയര്‍ടെല്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ വൊഡാഫോണ്‍ രണ്ടാമതും
ഐഡിയ മൂന്നാം സ്ഥാനത്തുമാണ്.
29.16 കോടി ഉപഭോക്താക്കളാണ് എയർടെല്ലിനുള്ളത്. കഴിഞ്ഞമാസം മാത്രം 15.02 ലക്ഷം പുതിയ വരിക്കാരെയാണ് എയർടെല്ലിന് ലഭിച്ചത്. വൊഡാഫോണിന് 21.38 കോടി വരിക്കാരും ഐഡിയയ്ക്ക് 19.76 കോടി വരിക്കാരുമുണ്ട്.
ഓഫറുകള്‍ നല്‍കുന്നതിലെ മികവാണ് എയര്‍ടെല്ലിനെ ഒന്നാമത് എത്തിച്ചത്. 29.50 ശതമാനം മാർക്കറ്റ് വിഹിതമാണ് എയര്‍ടെല്ലിനുള്ളത്.