മത്സരം കടുക്കുന്നു; അങ്ങനെ ജിയോ ഫോണിലും ഫേസ്‌ബുക്ക് എത്തി

മത്സരം കടുക്കുന്നു; അങ്ങനെ ജിയോ ഫോണിലും ഫേസ്‌ബുക്ക് എത്തി

  Facebook , Jio phones , Jio , mobile phones , social media , ജി​യോ കൈ , ജി​യോ ഫോണ്‍ , സോഷ്യല്‍ മീഡിയ , ആ​കാ​ശ് അം​ബാ​നി , KAI OS
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 14 ഫെബ്രുവരി 2018 (11:37 IST)
മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കില്‍ അതിവേഗ വളര്‍ച്ച സ്വന്തമാക്കിയ ജിയോ കൂടുതല്‍ ജനപ്രിയ പദ്ധതികളുമായി രംഗത്ത്. സോഷ്യല്‍ മീഡിയ സജീവമായ പശ്ചാത്തലത്തില്‍ ഫീ​ച്ച​ർ​ഫോ​ണി​ൽ മു​ത​ൽ ഫേ​സ്ബു​ക്ക് സൌകര്യവും ഉണ്ടാകും.

ജി​യോ ഫോ​ണി​ന്‍റെ ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​മാ​യ ജി​യോ കൈ (KAI OS) ​ഒ​എ​സി​നു വേ​ണ്ടി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​തി​പ്പാ​ണ് രാ​ജ്യ​ത്തെ 50 കോ​ടി ജി​യോ ഫോ​ണ്‍ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഫോണിലെ ഫേസ്‌ബുക്ക് സൌകര്യം ചൊവ്വഴ്‌ച മുതല്‍ ആക്‍ടീവായെന്ന് അധികൃതര്‍ അറിയിച്ചു.

മറ്റു ഫോണുകളിലെ ഫേസ്‌ബുക്ക് ആപ്പില്‍ ഉള്ളതു പോലെ തന്നെ പു​ഷ് നോ​ട്ടി​ഫി​ക്കേ​ഷ​നു​ക​ൾ, വീ​ഡി​യോ, ന്യൂ​സ് ഫീ​ഡു​ക​ൾ, ഫോ​ട്ടോ തു​ട​ങ്ങി എ​ല്ലാ സ​വി​ശേ​ഷ​ത​ക​ളും ഈ ​ഫേ​സ്ബു​ക്ക് ആ​പ്ലി​ക്കേ​ഷ​നി​ലു​ണ്ടാ​കുമെന്ന് ജി​യോ ഡ​യ​റ​ക്ട​ർ
ആ​കാ​ശ് അം​ബാ​നി ചൂ​ണ്ടി​ക്കാ​ട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :