മൊബൈലില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല; ഭ​ർ​ത്താ​വി​നെ ഭാ​ര്യ തീ​കൊ​ളു​ത്തി​ക്കൊ​ന്നു

ല​ക്നോ, ബുധന്‍, 14 ഫെബ്രുവരി 2018 (11:19 IST)

  wife , husband , mobile phone , police , fire , മൊബൈല്‍ ഫോണ്‍ , നാ​ൻ​കെ , പൂജ , മ​ണ്ണെ​ണ്ണ , പൊ​ലീ​സ്

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സമ്മതിക്കാത്തതിന്റെ ദേഷ്യത്തില്‍ ഭ​ർ​ത്താ​വി​നെ ഭാ​ര്യ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ക​ത്തി​ച്ചു. ഗുരുതരമായി പൊള്ളലേറ്റ നാ​ൻ​കെ (35) എന്ന യുവാവ് ചികിത്സയ്‌ക്കിടെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.
 
ഇയാളുടെ ഭാര്യ പൂ​ജ​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​ല​രാം​പു​ർ ജി​ല്ല‍​യി​ൽ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സംഭവം. മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് തുടര്‍ച്ചയായതോടെ ഫോണ്‍ ഇനി ഉപയോഗിക്കരുതെന്ന് പൂജയോട് നാന്‍‌കെ പറഞ്ഞു. ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്‌തു.

ഭര്‍ത്താവിന്റെ തീരുമാനത്തില്‍ അമര്‍ഷത്തിലായിരുന്ന ബു​ധ​നാ​ഴ്ച രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ച് ഉ​റ​ങ്ങാ​ൻ കി​ട​ന്ന നാ​ൻ​കെ​യു​ടെ ശ​രീ​ര​ത്തി​ൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

നാന്‍‌കെയുടെ നിലവിളി കേട്ട് എത്തിയ സമീപവാസികളും ബന്ധുക്കളുമാണ് തീ അണച്ച ശേഷം ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പൊള്ളല്‍ ഗുരുതരമായിരുന്നു. കൂടുതല്‍ ചികിത്സയ്‌ക്കായുള്ള ശ്രമം നടത്തുന്നതിനിടെയാണ് ചെവ്വാഴ്‌ച നാന്‍‌കെ മരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അഡാറ് നായിക പ്രിയയ്ക്കെതിരെ പൊ‌ലീസിൽ പരാതി

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവിലെ നായികമാരിൽ ഒരാളാണ് പ്രിയ പ്രകാശ് വാര്യർ. ...

news

പല്ലിശ്ശേരിക്കെതിരെ നിയമനടപടിക്കൊരുങ്ങി സുജ കാർത്തിക

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തിയ ...

news

ബസ് ചാർജ് വർധിപ്പിച്ചു; മിനിമം ചാർജ് 8 രൂപയാക്കി, സമരവുമായി മുന്നോട്ട് തന്നെയെന്ന് ബസ് ഉടമകൾ

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ് ഏഴിൽ നിന്ന് എട്ട് രൂപയാക്കി ...

news

ബസ് ചാർജ് വർധിപ്പിക്കും; മിനിമം ചാർജ് 8 രൂപ

ബസുകളിലെ മിനിമം ചാര്‍ജ്‌ എട്ടു രൂപയായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാർ തീരുമാനം. ...

Widgets Magazine