ഗാലക്‌സി നോട്ട് 8ന് മറുപണി നല്‍കാന്‍ എല്‍‌ജി വി 30 വിപണിയിലേക്ക് !

ആകര്‍ഷകമായ ഫീച്ചറുകളുമായ് എല്‍ജി വി 30

Phone , LG v30 ,  Samsung ,  Apple ,  Samsung Galaxy 8  , ആപ്പിള്‍ 8 ,  ഗാലക്‌സി നോട്ട് 8 ,  എല്‍‌ജി വി 30
സജിത്ത്| Last Modified ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (11:46 IST)
ചൈനീസ് ഫോണുകളുടെ കടന്നുകയറ്റത്തോടെ ഫ്ലാഗ്ഷിപ്പ് മോഡലുകളും മിഡില്‍ എന്‍റ് ഗാഡ്ജറ്റുകളുമായി വിപണിയില്‍ സജീവമാകാന്‍ എല്‍ജി ഒരുങ്ങുന്നു. അതിന്റെ ആദ്യപടിയായി തകര്‍പ്പന്‍ ഫീച്ചറുകളോടു കൂടിയ എല്‍ജി വി30 എന്ന മോഡല്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. സെപ്തംബര്‍ 21ന് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഫോണിന് 20000-30000 റേഞ്ചിലായിരിക്കും വില എന്നാണ് കരുതുന്നത്.

ആറിഞ്ച് നീളമുള്ള ബ്രൈറ്റ് ഡിസ്പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 2 കെ റെസലൂനോടു കൂടിയ സ്ക്രീനും ഫോണിന്റെ പ്രത്യേകതയാണ്. ആന്‍ഡ്രോയിഡ് ന്യൂഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 4ജിബി റാം,
64 ജിബി ഇന്‍റേണല്‍ സ്റ്റോറേജ്,
16 എംപി ഇരട്ട ക്യാമറ 5 എംപി സെല്‍ഫി ക്യാമറ, 3300 എംഎഎച്ച്‌ ബാറ്ററി എന്നീ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :