ടെക് ലോകത്തെ ഞെട്ടിച്ച് തകര്‍പ്പന്‍ സ്മാര്‍ട്ട്ഫോണുമായി ലംബോര്‍ഗിനി; വിലയോ ?

ചൊവ്വ, 29 ഓഗസ്റ്റ് 2017 (09:53 IST)

Lamborghini ,  lamborghini alpha one ,  alpha one ,  Smartphone ,  ലംബോര്‍ഗിനി ,  ആല്‍ഫ വണ്‍ , ലംബോര്‍ഗിനി ആല്‍ഫ വണ്‍ ,  സ്മാര്‍ട്ട്ഫോണ്‍ ,  മൊബൈല്‍

തകര്‍പ്പന്‍ സ്മാര്‍ട്ട്ഫോണുമായി ആഢംബര കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി രംഗത്ത്. ആല്‍ഫ വണ്‍ എന്ന പേരിലുള്ള സ്മാര്‍ട്ട്ഫോണുമായാണ്  കമ്പനി എത്തിയിരിക്കുന്നത്. 1.5 ലക്ഷം രൂപ വിലയുള്ള ആ ഫോണിനെ കണ്ട് ഏറെ കൗതുകത്തിലായിരിക്കുകയാണ് ടെക് ലോകം. ലംബോര്‍ഗിനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ആല്‍ഫാഫോണിനെ സ്വന്തമാക്കാവുന്നതാണ്.
 
രാജ്യാന്തര ഡെലിവറിയും ലംബോര്‍ഗിനി ഈ സ്മാര്‍ട്ട്ഫോണിനായി ഒരുക്കിയിട്ടുണ്ട്. ഷിപ്പിംങ് ചാര്‍ജ് സൗജന്യമായി  അനുവദിക്കുന്നുണ്ടെങ്കിലും കസ്റ്റം ഡ്യൂട്ടി ഉപഭോക്താക്കള്‍ തന്നെ വഹിക്കേണ്ടി വരുമെന്ന് കമ്പനി അറിയിച്ചു.സൂപ്പര്‍ കാറുകള്‍ നിര്‍മ്മിക്കുന്ന ലിക്വിഡ് മെറ്റലില്‍ തന്നെയാണ് ഈ ഫോണിനെയും ഒരുക്കിയിരിക്കുന്നത്. ഡ്യവല്‍ സിം സൗകര്യവും ആല്‍ഫ വണ്ണില്‍ ലംബോര്‍ഗിനി ഒരുക്കിയിട്ടുണ്ട്.
 
5.5 ഇഞ്ച് WQHD ഡിസ്പ്ലേയിലാണ് ഈ പ്രീമിയം ഫോണ്‍ എത്തുന്നത്. അഡ്രിനോ 530 GPU, ക്വാല്‍കോം സ്നാപ് ഡ്രാഗണ്‍ 820 പ്രൊസസര്‍, 4ജിബി റാം, 64 ജിബി ഇന്‍റേണല്‍ സ്റ്റോറേജ്, 20 എംപി റിയര്‍ ക്യാമറ, എട്ട് എംപി സെല്‍ഫി ക്യാമറ, 3250 എം‌എ‌എച്ച് ബാറ്ററി എന്നിങ്ങനെയുള്ള ഫീച്ചറുകളും ഈ ഫോണില്‍ ലഭ്യമാകും. ആന്‍ഡ്രോയ്ഡ് 7.0 നൂഗട്ടിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ലംബോര്‍ഗിനി ആല്‍ഫ വണ്‍ ലംബോര്‍ഗിനി ആല്‍ഫ വണ്‍ സ്മാര്‍ട്ട്ഫോണ്‍ മൊബൈല്‍ Smartphone Lamborghini Alpha One Lamborghini Alpha One

ധനകാര്യം

news

ഹാച്ച് ശ്രേണിയില്‍ വെന്നിക്കൊടി പാറിക്കാന്‍ റെനോ ക്വിഡ് 02 ആനിവേഴ്‌സറി എഡിഷന്‍ !

റെനോ ക്വിഡ് 02 ആനിവേഴ്‌സറി എഡിഷന്‍ ഇന്ത്യന്‍ വിപണിയിലെത്തി. രണ്ടാം പിറന്നാളിന്റെ ...

news

അതിശയിപ്പിക്കുന്ന വിലയും അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി ഐവൂമി മി 2 വിപണിയില്‍ !

ഐവൂമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഐവൂമി മി 2 വിപണിയിലെത്തി. ആന്‍ഡ്രോയിഡ് 7.0ല്‍ ...

news

188 രൂപയ്ക്ക് റീചാര്‍ജ് ചെയ്യൂ... 220 രൂപ ടോക്ക്ടൈമും ഒരു ജി ബി ഡാറ്റയും സ്വന്തമാക്കൂ; തകര്‍പ്പന്‍ ഓണം ഓഫറുകളുമായി ബിഎസ്എൻഎൽ

തകര്‍പ്പന്‍ ഓണം ഓഫറുകളുമായി ബിഎസ്എൻഎൽ. 188 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 220 രൂപ ...

news

കിടിലന്‍ ഫീച്ചറുകളുമായി മൈക്രോമാക്സ് ഇവോക്ക് ഡ്യൂവല്‍ നോട്ട് വിപണിയില്‍

മൈക്രോമാക്സിന്റെ ഏറ്റവും പുതിയ മോഡല്‍ ഇവോക്ക് ഡ്യൂവല്‍ നോട്ട് പുറത്തിറങ്ങി. ഓണ്‍ലൈന്‍ ...