പോക്കറ്റിലൊതുങ്ങുന്ന വിലയില്‍ ഇന്റക്സ് അക്വാ നോട്ട് 5.5 വിപണിയിലേക്ക് !

വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (10:29 IST)

Intex Aqua Note 5.5 ,  smartphone ,  mobile , ഇന്റക്സ് അക്വാ നോട്ട് 5.5 , സ്മാര്‍ട്ട്ഫോണ്‍ , മൊബൈല്‍

ഇന്റക്സിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ 4ജി ഫോണിന് 5799 രൂപയാണ് വില. ഷാമ്പയിന്‍ ഗോള്‍ഡ് നിറത്തിലാണ് ഈ ഡ്യുവല്‍ സിം സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തുക.
 
ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 1.5 GHz ക്വാഡ്കോര്‍ മീഡിയാ ടെക് പ്രൊസസറും മാലി-ടി720 ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2 ജിബി റാം, എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന 16 ജിബി ഇന്‍റേണല്‍ സ്റ്റോറേജും ഫോണിലുണ്ട്.   
 
ഓട്ടോഫോക്കസോടുകൂടിയ എട്ട് മെഗാപിക്സല്‍ റിയര്‍ ക്യാമറ, അഞ്ച് മെഗാപിക്സല്‍ സെല്‍ഫി ക്യാമറ , 2800 എം‌എ‌എച്ച് ലി-ഇയോണ്‍ ബാറ്ററി WLAN, ബ്ലൂടൂത്ത്, ജിപിഎസ്, എഫ്‌എം റേഡിയോ 3.5 mm ജാക്ക്, യുഎസ്ബി പോര്‍ട്ട് എന്നീ ഫീച്ചറുകളും ഈ ഫോണിലുണ്ടായിരിക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

256ജിബി സ്റ്റോറേജും അതിശയിപ്പിക്കുന്ന വിലയുമായി സാംസങ് ഗാലക്സി ജെ 7 !

സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഗാലക്സി ജെ 7 അവതരിപ്പിച്ചു. ഡ്യൂവല്‍ പിന്‍ ...

news

ഔഡി Q2 വിന്റെ എതിരാളി; ടി-റോക്കിന് പിന്നാലെ ടി-ക്രോസ് എസ്‌യുവിയുമായി ഫോക്‌സ്‌വാഗണ്‍ ‍!

ടി-റോക്ക് എന്ന എസ്‌യുവി അവതരിപ്പിച്ചതിനു പിന്നാലെ കോമ്പാക്ട് എസ്‌യുവി ടി-ക്രോസുമായി കളം ...

news

ടെക് ലോകത്തെ ഞെട്ടിച്ച് തകര്‍പ്പന്‍ സ്മാര്‍ട്ട്ഫോണുമായി ലംബോര്‍ഗിനി; വിലയോ ?

തകര്‍പ്പന്‍ സ്മാര്‍ട്ട്ഫോണുമായി ആഢംബര കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി രംഗത്ത്. ആല്‍ഫ ...

news

ഹാച്ച് ശ്രേണിയില്‍ വെന്നിക്കൊടി പാറിക്കാന്‍ റെനോ ക്വിഡ് 02 ആനിവേഴ്‌സറി എഡിഷന്‍ !

റെനോ ക്വിഡ് 02 ആനിവേഴ്‌സറി എഡിഷന്‍ ഇന്ത്യന്‍ വിപണിയിലെത്തി. രണ്ടാം പിറന്നാളിന്റെ ...

Widgets Magazine