വിമാന യാത്ര: ലഗേജ് നഷ്ടപ്പെട്ടാൽ നഷ്ട പരിഹാരം നൽകണമെന്ന് കേന്ദ്ര വ്യോമസേന മന്ത്രാലയം

യാത്രക്കാരുടെ ലഗേജ് നഷ്ടപ്പെട്ടാൽ 3000 രൂപ നഷ്ട പരിഹാരം

ന്യൂഡൽഹി| Rijisha M.| Last Modified വ്യാഴം, 24 മെയ് 2018 (12:19 IST)
യാത്രക്കാർക്ക് സഹായവുമായി കേന്ദ്ര വ്യോമസേന മന്ത്രാലയത്തിന്റെ പുതിയ പരിഷ്‌ക്കരണം. യാത്രക്കിടയിൽ ലഗേജ് നഷ്‌ടപ്പെട്ടാൻ യാത്രക്കാർക്ക് വിമാന കമ്പനി 3000 രൂപ നഷ്‌ടപരിഹാരം നൽകണമെന്നാണ് കേന്ദ്ര വ്യോമസേന മന്ത്രാലയത്തിന്റെ ശുപാർശ. ലഗേജിന് കേടുപാട് പറ്റിയാൽ 1000 രൂപയും നൽകണം.
യാത്രയ്‌ക്കിടെ ലഗേജ് നഷ്‌ടമാകുന്നത് സംബന്ധിച്ചുള്ള പരാതികൾ കൂടിവന്ന സാഹചര്യത്തിലാണ് നഷ്‌ടപരിഹാരം കൊടുക്കാനുള്ള ശുപാർശ വിമാനയാത്രാ ചട്ടത്തിന്റെ കരടിൽ ഉൾപ്പെടുത്തിയത്. വിമാനത്താവളത്തിൽ 24 മണിക്കൂർ ഡോക്‌ടറിന്റെ സേവനം, ആംബുലൻസ് സൗകര്യം, സൗജന്യ വൈ ഫൈ എന്നിവ ഉറപ്പാക്കണമെന്നും ചട്ടം ശുപാശ ചെയ്‌തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :