താമസിക്കാൻ മുറി അന്വേഷിച്ച് മടിവാളയിലെത്തിയത് ജസ്‌ന? എന്തിനെന്നറിയാതെ ബന്ധുക്കൾ

സ്‌കാർഫുകൊണ്ട് തലമറച്ച് യുവാവിനൊപ്പം ജസ്‌നാ ബംഗളൂരുവിൽ

Rijisha M.| Last Updated: ബുധന്‍, 9 മെയ് 2018 (10:13 IST)
മുണ്ടക്കയത്തു നിന്നു കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജസ്‌ന മറിയ ജയിംസ്(20) ബംഗളൂരുവില്‍ എത്തിയതായി സൂചന. താമസിക്കാൻ മുറി അന്വേഷിച്ച് ജസ്‌ന മടിവാളയിലെ ആശ്വാസ ഭവനിൽ എത്തിയതായി അധികൃതർ വ്യക്തമാക്കി. മുറിയില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് മൈസൂരുവിലേക്ക് പോയെന്നും അധികൃതർ വ്യക്തമാക്കി.
ഫോട്ടോയിലുള്ള അതേ സ്‌കാർഫുകൊണ്ട് തലമറച്ച് 11.30-നോടെയാണ് ഒരു യുവാവിനൊപ്പം ജസ്‌നയെന്ന് സംശയിക്കുന്ന യുവതി എത്തിയത്. മാധ്യമങ്ങളിൽ ചിത്രങ്ങൾ കണ്ടതോടെയാണ് ആശ്രമ അധികൃതർക്ക് സംശയം തോന്നിയത്. അശ്വാസ ഭവനവുമായി ബന്ധപ്പെട്ട ശേഷം ആന്റോ ആന്റണി എംപിയാണ് വിവരങ്ങൾ പുറത്തുവിട്ടത്.

മാര്‍ച്ച് 22-നാണ് വെച്ചൂച്ചിറ കൊല്ലമുള ജയിംസ് ജോസഫിന്റെ ഇളയമകള്‍ ജസ്‌നയെ കാണാതായത്. ബന്ധുക്കൾ, സുഹൃത്തുക്കൾ, പരിചയക്കാർ എന്നിവരുടെയൊക്കെ വീടുകൾ, അപകടസാധ്യതയുള്ള വിദോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ ടീമംഗങ്ങളും ഇതിനോടകം അന്വേഷണം നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :