തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 26 ഏപ്രില്‍ 2018 (09:59 IST)
തിരുവല്ലം പനത്തുറയ്ക്കു സമീപത്തെ കുറ്റിക്കാട്ടിൽനിന്നു കണ്ടെത്തിയ മൃതദേഹം ലിത്വാനിയ
സ്വദേശി ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. റിപ്പോർട്ട് മുദ്രവെച്ച കവറില്‍ കോടയില്‍ സമര്‍പ്പിച്ചു.
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ ഡിഎൻഎ പരിശോധയിലാണ് ഇക്കാര്യം വ്യക്തമായത്. ലിഗയുടെ മൃതദേഹത്തിന്റെ പഴക്കം കാരണമാണ് പരിശോധനാഫലം വൈകിയത്.
ഇന്നലെ രാത്രി എട്ട് മണിയോടെ പരിശോധന പൂര്‍ത്തിയാക്കി മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. കോടതി വഴി പരിശോധനാ ഫലം ഇന്നുതന്നെ പൊലീസിന് കൈമാറും.
ലിഗയുടെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളും സഹോദരി എലിസയുടെ രക്ത സാമ്പിളുമാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്.
ലിഗയുടെ മരണകാരണം കണ്ടെത്താനുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ട് കേസിൽ നിർണായകമാകും.
ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനയും വൈകാതെ പൂർത്തിയാകുമെന്നാണ് സൂചന.
അതേസമയം, ലിഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാവാമെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് സർജനാണ് പൊലീസിന് വിവരം നൽകിയത്.