Sumeesh|
Last Modified ശനി, 11 ഓഗസ്റ്റ് 2018 (16:24 IST)
ഇന്ത്യൻ വാഹന വിപണിയിൽ ഏറെ വിജയകരമായ മാരുതി സുസൂക്കിയുടെ ഡിസയർ പുതിയ മാറ്റങ്ങളോടെ സ്‌പെഷ്യല്‍ എഡീഷന്‍ പുറത്തിറക്കി. എൻട്രി ലെവൽ മോഡലുകളിൽ വരെ സ്പെഷ്യൻ എഡിഷൻ ലഭ്യമാണ് എന്നാണ് ഇതിന്റെ പ്രത്യേഗത. ടോപ്പ് എൻഡ് മോദലുകളിൽ മാത്രം സ്പെഷ്യൻ എഡിഷൻ കൊണ്ടുവരിക എന്ന രീതിക്ക് മാറ്റം വരുത്തിയിരിക്കുന്നു മാരുതി സുസൂകി ഡിസയറ് സ്പെഷ്യൻ എഡിഷൻ.
എന്‍ട്രി ലെവല്‍ മോഡലില്‍ തന്നെ രണ്ട് പവര്‍ വിന്‍ഡോകളും, വീല്‍ കവര്‍, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, 2 സ്പീക്കര്‍ ബ്ലൂടൂത്ത് സ്റ്റീരിയോ സിസ്റ്റം, റിമോട്ട് സെന്‍ട്രല്‍ ലോക്കിങ് എന്നീ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നു. ഉള്ളിലെ രൂപ ഭംഗിയിലും ആകർഷകമയ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
എഞ്ചിന് മാറ്റങ്ങളൊന്നും വരുത്താതെയാണ് സ്പെഷ്യൽ എഡിഷനും വിപണിയിലെത്തിക്കുന്നത്. 1.2 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനുമാണ് രണ്ട് വേരിയന്റുകൾക്കും കരുത്ത് പകരുന്നത്. 1197 സിസി ഫോര്‍ സിലണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 82 ബിഎച്ച്‌പി പവറും 113 എന്‍എം ടോര്‍ക്കും, 1248 സിസി ഫോര്‍ സിലണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 74 ബിഎച്ച്‌പി പവറും 190 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.