ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനത്തിനുള്ളിൽ യുവാവ് വെന്തുമരിച്ചു

Sumeesh| Last Updated: ശനി, 11 ഓഗസ്റ്റ് 2018 (14:43 IST)
ഡൽഹി: ഓടിക്കോണ്ടിരിക്കുന്ന കാറിനു തീപിടിച്ചുണ്ടായ അപകടത്തിൽ വാഹനമോടിച്ചിരുന്ന യുവാവ് വെന്തുമരിച്ചു. ഡൽഹിയിലെ അംബേദ്കർ നഗറിൽ ശനിയാഴ്ച പുലർച്ചയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. വാഹം കത്തിയമരുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുണ്ട്.

ശനിയാഴ്ച 1.50തോടെ ഫയേഫോഴ്സിനു ലഭിച്ച അജ്ഞാത കോളിന്റെ അടിസ്ഥാനത്തിൽ സേന സ്ഥലത്തെയെങ്കിലും അപ്പോഴേക്കും വാഹനം കത്തിയമർന്നിരുന്നു. അമിത വേഗത്തിൽ വന്ന മറ്റൊരു വാഹനമിടിച്ചാവാം വാഹനത്തിന് തീപിടിച്ചത് എന്ന സംശയവും ഫയർ ഫോഴ്സ് അധികൃതർ പ്രകടിപ്പിച്ചു.

പത്രം വിതരണത്തിനെത്തിക്കുന്ന വാഹനത്തിനാണ് തീപിടിച്ചത്. നിരവധി പത്രക്കെട്ടുകൾ വാഹനത്തിൽ ഉണ്ടായിരുന്നു. ഇത് പെട്ടന്ന് തീ ആളിപ്പടരുന്നതിന് കാരണമായി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :