സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ല; ദുരിതാശ്വാസ ക്യാമ്പുകൾ പലതും നടത്തുന്നത് സന്നദ്ധ സംഘടനകളെന്ന് ഉമ്മൻ ചാണ്ടി

Sumeesh| Last Modified ശനി, 11 ഓഗസ്റ്റ് 2018 (15:28 IST)
സംസ്ഥാനത്തെ മഴക്കെടുതിയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മഴക്കെടുതി നേരിടുന്നതിൽ സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്ന് ഉമ്മൻ ചാണ്ടി അരോപിച്ചു. മലപ്പുറത്ത് ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കവെയാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.

ദുരിതബാധിത മേഖലകളിൽ കൃത്യമായ ഇടപെടൽ നടത്താൻ സർക്കാരിനാവുന്നില്ല. സർക്കാർ സഹായങ്ങൾ ദുരിതബധിതർക്ക് കൃത്യമായി എത്തുന്നില്ല. പലയിടങ്ങളിലും സന്നദ്ധ സംഘടനകളാണ് ദുരിതാശ്വാസ ക്യാമ്പുകൾ നടത്തുന്നതെന്നും
സർക്കാർ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :