അമ്മയും മകളൂം വീടിനു സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

ശനി, 11 ഓഗസ്റ്റ് 2018 (15:47 IST)

ആലപ്പുഴ: വീടിനു സമീപത്തെ വെള്ളക്കെട്ടിൽ അമ്മയെയും മകളെയും മരിച്ഛ നിലയിൽ കണ്ടെത്തി ആലപ്പുഴ നെടുമുടിയിലാണ് സംഭവം ഉണ്ടായത്. ചെമ്മാങ്ങട് വീട്ടിൽ 40 കാരിയായ ജോളി 20കാരിയായ മകൾ സിജി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  
 
വീടിനു പിന്നിലെ വെള്ളക്കെട്ടിൽ നിന്നുമാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ജോളിയുടെ മറ്റൊരു മകൾ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നില്ല. മൃതദേഹത്തിനു സമീപത്തു നിന്നായി മീൻ വൃത്തിയാക്കിയിരുന്ന പാത്രങ്ങളും കത്തിയും കണ്ടെത്തിയിട്ടുണ്ട്. 
 
കനത്ത മഴയെ തുടർന്ന് മടവീഴ്ചയുണ്ടായതിനാൽ ഒരാൾ പൊക്കത്തിൽ ഇവിടെ വെള്ളം വർധിച്ചിരുന്നു. ആഴം വർധിച്ചതാവാം അപകടമുണ്ടാവാൻ കാരണം എന്നാണ് സമീപ വാസികൾ പറയുന്നത്. ഇരുവർക്കും നീന്തൽ അറിയാമായിരുന്നു എന്നും അയൽ‌വാസികൾ പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ല; ദുരിതാശ്വാസ ക്യാമ്പുകൾ പലതും നടത്തുന്നത് സന്നദ്ധ സംഘടനകളെന്ന് ഉമ്മൻ ചാണ്ടി

സംസ്ഥാനത്തെ മഴക്കെടുതിയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ...

news

മഴക്കെടുതി: തകർന്ന റോഡുകൾ ഉടൻ പുനസ്ഥാപിക്കുമെന്ന് ജി സുധാകരൻ

സംസ്ഥാനത്ത് ശക്തമായ മഴയിലും ഉരുൾപൊട്ടലിലും തകർന്ന റോഡുകൾ എത്രയും വേഗം പുനസ്ഥാപിക്കുമെന്ന് ...

news

'കാലവർഷക്കെടുതിയിൽ കേരളത്തിന് പൂർണ്ണ സഹായം നൽകണം': മോദിക്ക് രാഹുലിന്റെ കത്ത്

കാലവർഷക്കെടുതി നേരിടുന്ന കേരളത്തിന് ആവശ്യമായ എല്ലാ സഹായവും നൽകണമെന്നാവശ്യപ്പെട്ട് ...

news

എയർലൈൻസ് ജീവനക്കാരൻ റാഞ്ചിയ വിമാനം 30 മൈൽ അകലെ തകർന്നുവീണു

അമേരിക്കൻ എയർലൈൻസ് ജീവനക്കരൻ മോഷ്ടിച്ച് പറത്തിയ വിമാനം 30 മൈൽ അകലെ തകർന്നു വീണു. ...

Widgets Magazine