സജിത്ത്|
Last Modified ചൊവ്വ, 7 മാര്‍ച്ച് 2017 (09:56 IST)
സ്മാര്‍ട്ട്ഫോണ്‍ പ്രേമികളുടെ ഹരമായ ആപ്പിള്‍ ഐഫോണ്‍ 6ന് തകര്‍പ്പന്‍ ഓഫറുകള്‍ നല്‍കി ആമസോണ്‍ രംഗത്ത്. സിറ്റിബാങ്ക്, എച്ച്ഡിഎഫ്‌സി, എസ്ബിഐ കാര്‍ഡ്, ഐസിഐസിഐ, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊടാക് മഹീന്ദ്ര ബാങ്ക്, എച്ച്എസ്ബിസി എന്നീ ബാങ്കുകളുടെ ഇഎംഐ ഓഫറുകളും 1,701 രൂപയുടെ കുറവും എക്‌സ്‌ച്ചേഞ്ച് ഓഫറുമാണ് ആമസോണ്‍ നല്‍കുന്നത്. ഇന്നുകൂടിയാണ് ഈ ഓഫര്‍ ലഭ്യമാകുക.
2590 രൂപ മുതലാണ് ഇഎംഐ ആരംഭിക്കുന്നത്.
4.7ഇഞ്ച് ഡിസ്‌പ്ലേ, 750x1334 പിക്‌സല്‍ റസൊല്യൂഷന്‍, 16/64/128 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, iOS 8 ഒഎസ്, ആപ്പിള്‍ A8 ചിപ്‌സെറ്റ്, ഡ്യുവല്‍ കോര്‍ 1.4GHz ക്വാഡ്-കോര്‍, 8എംപി പിന്‍ ക്യാമറ, 1.2എംബി മുന്‍ ക്യാമറ. 1810എംഎഎച്ച് നോണ്‍-റിമൂവബിള്‍ ബാറ്ററി, വൈ-ഫൈ, ജിപിഎസ്, ബ്ലൂട്ടൂത്ത്, എന്‍എഫ്‌സി, 3ജി, 4ജി എന്നീ കണക്റ്റിവിറ്റികളും ഫോണിലുണ്ട്.