അത്താഴശേഷം നിങ്ങള്‍ ഈ കാര്യത്തിനു മുതിരാറുണ്ടോ ? എങ്കില്‍ സംഗതി പ്രശ്നമാണ് !

വെള്ളി, 24 ഫെബ്രുവരി 2017 (15:04 IST)

Widgets Magazine
Health, food, banana, apple, ആരോഗ്യം, ഭക്ഷണം, പഴം, ആപ്പിള്‍

ആരോഗ്യം ലഭിക്കുന്നതിനാണ് ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ എത്ര നല്ല ഭക്ഷണമാണെങ്കിലും അത് കഴിക്കേണ്ട സമയവും രീതിയുമെല്ലാം ശ്രദ്ധിക്കണം. ചില ഭക്ഷണങ്ങള്‍ ചില നേരത്ത് കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുക. ആരോഗ്യകരമാണെന്ന് നമ്മള്‍ കരുതുന്ന ഭക്ഷണങ്ങള്‍പോലും പോലും ചില ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തിവെക്കുമെന്നതാണ് വസ്തുത.
 
രാത്രിയെന്നോ രാവിലെയെന്നോ വ്യത്യാസമില്ലാതെ ഏതു സമയത്തും പാല്‍ കുടിക്കാവുന്നതാണ്. പാല്‍ രാവിലെ കുടിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ ഊര്‍ജ്യം പ്രധാനം ചെയ്യുകയും വിശപ്പ് കുറക്കുകയും ചെയ്യും. രാത്രിയാണ് കുടിക്കുന്നതെങ്കില്‍ ഇത് നല്ല ഉറക്കത്തിന് സഹായിക്കുകയും ചെയ്യും. രത്രികാലങ്ങളില്‍ പയറു വര്‍ഗങ്ങള്‍ കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിനും കൊളസ്‌ട്രോള്‍ കുറക്കുന്നതിനും സഹായിക്കും.
 
അത്താഴശേഷം പഴം കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നത് കോള്‍ഡിനും വയറ്റില്‍ ഉണ്ടാകുന്ന പല അസ്വസ്ഥതകള്‍ക്കും കാരണമാകും. അതുപോലെ നമ്മുടെ ഉറക്കം നഷ്ടപ്പെടുന്നതിനും ഇത് കാരണമാകും. എന്നാല്‍ ഉച്ചസമയത്താണ് നമ്മള്‍ പഴം കഴിക്കുന്നതെങ്കില്‍ ഇത് ദഹനത്തിന് ഏറെ സഹായകമാകുകയും ചെയ്യും.
 
ആരോഗ്യത്തിന് അത്യുത്തമമായ ഒന്നാണ് ആപ്പിള്‍. എന്നാല്‍ രാത്രിസമയത്ത് ആപ്പിള്‍ കഴിക്കുന്നത് അസിഡിറ്റിയ്ക്ക് കാരണമാകും. എന്നാല്‍ രാവിലെയാണ് ആപ്പിള്‍ കഴിക്കുന്നതെങ്കില്‍ നല്ല ശോധനയ്ക്കു സഹായകമാകും. ഉച്ചസമയത്ത് ചോറ് കഴിയ്ക്കുന്നത് ഊര്‍ജം ലഭിയ്ക്കാന്‍ സഹായിക്കും. എന്നാല്‍ രാത്രിയില്‍ കഴിക്കുകയാണെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ തോതു കൂടുകയും ഉറക്കം കുറയുകയും ചെയ്യും. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

ഇതൊന്നും അറിയാതെയാണ് ഇക്കാര്യത്തിന് ഒരുങ്ങിപ്പുറപ്പെടുന്നതെങ്കില്‍ എട്ടിന്റെ പണികിട്ടും... തീര്‍ച്ച !

കൂടുതല്‍ സെക്‌സെന്നാല്‍ മെച്ചപ്പെട്ട സെക്‌സ് ജീവിതമെന്നല്ലെന്ന് പല പഠനങ്ങളും പറയുന്നു. ...

news

ഗൃഹാതുരത്വം എന്നത് ഒരു രോഗമോ ? ഇതാ ചില വസ്തുതകള്‍ !

മഴ വരുന്ന സമയത്ത്, അല്ലെങ്കില്‍ മിന്നല്പിണരുകള്‍ കാണുമ്പോള്‍ നാം ആദ്യം ഓർത്തെടുക്കുക, ...

news

അറിയാമോ ? ഈ കാര്യങ്ങളായിരിക്കും ആദ്യരാത്രിയില്‍ ഇന്ത്യക്കാര്‍ ചെയ്യുക !

വധൂവരന്മാരെ ശാരീരികമായി ക്ഷീണിപ്പിക്കുന്ന ഒന്നാണ് ഇന്ത്യയില്‍ പലയിടത്തും നടക്കുന്ന ...

news

ഈ ഗൃഹവൈദ്യം ശീലമാക്കൂ... ആ‍ ശേഷി കുറയുന്നുണ്ടെന്ന തോന്നല്‍ ഒഴിവാക്കാം !

ഇഞ്ചിയും വെളുത്തുളളിയും വെള്ളത്തില്‍ ചതച്ചിട്ടു കുടിയ്ക്കുന്നതും വളരെ ഉത്തമമാണ്. ഇത് ...

Widgets Magazine