ആപ്പിള്‍ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; ഐഫോണ്‍ 7 പ്ലസിന് 12,000 രൂപ, ഐഫോണ്‍ 7ന് 10,000 രൂപ !

ബുധന്‍, 15 ഫെബ്രുവരി 2017 (13:36 IST)

Widgets Magazine
apple, iphone, ipad, mobile, offer, news, technology, ആപ്പിള്‍, ഐഫോണ്‍, ഐപാഡ്, മൊബൈല്‍, ഓഫര്‍, ന്യൂസ്, ടെക്‌നോളജി

ആപ്പിള്‍ ആരാധകര്‍ക്ക് വീണ്ടും സന്തോഷിക്കാന്‍ അവസരം. പേറ്റിഎമ്മില്‍ ആപ്പിള്‍ ഐഫോണുകള്‍ക്ക് 12,000 രൂപയുടെ ഡിസ്‌ക്കൗണ്ടാണ് നല്‍കുന്നത്.  ഫെബ്രുവരി 16നാണ്  മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഈ തകര്‍പ്പന്‍ ഓഫറുകള്‍ അവസാനിക്കുന്നത്. ആപ്പിള്‍ ഫോണുകള്‍ക്കു മാത്രമല്ല മറ്റു ആപ്പിള്‍ ഉത്പന്നങ്ങള്‍ക്കും ഈ ഓഫറുകള്‍ നല്‍കിയിട്ടുണ്ട്. ഓഫറുകള്‍ക്ക് പുറമേ ക്യാഷ് ബാക്ക് ഓഫറും പേറ്റിഎം നല്‍കുന്നുണ്ട്.  
 
ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ പ്രയോജനപ്പെടുത്തണമെങ്കില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നത് ക്രഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ചായിരിക്കണം എന്ന് നിര്‍ബന്ധമാണ്.  ഉത്പന്നങ്ങള്‍ വാങ്ങി 24 മണിക്കൂറിനുളളില്‍ പേറ്റിഎം വാലറ്റിലായിരിക്കും ഈ ക്യാഷ് ക്രഡിറ്റാകുന്നത്.
 
ഐഫോണ്‍ 7ന്റെ 256ജിബി വേരിയന്റ് വാങ്ങുകയാണെങ്കില്‍ 10,000 രൂപ ക്യാഷ്ബാക്ക് ഓഫറായി ലഭിക്കുന്നു. കൂടാതെ 128ജിബി വേരിയന്റിന് 7500 രൂപയുടെ ക്യാഷ്ബാക്ക് ഡിസ്‌ക്കൗണ്ടും ലഭിക്കുന്നുണ്ട്. ഐഫോണ്‍ 6എസ് 32ജിബി വേരിയന്റിന് 6,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറാണ് ലഭിക്കുക.
 
അതോടൊപ്പം, ഐഫോണ്‍ 6എസ് 16ജിബി വേരിയന്റിന് 3500 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും പേറ്റിഎം നല്‍കുന്നുണ്ട്. കൂടാതെ 64ജിബി വേരിയന്റ് ഐഫോണ്‍ 6എസ് പ്ലസിന് 6,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ലഭ്യമാകും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

നിരത്തില്‍ തരംഗം സൃഷ്ടിക്കാന്‍ ഹോണ്ടയുടെ ജനപ്രിയ സെഡാന്‍ സിറ്റി ഫെയ്സ് ലിഫ്റ്റ് വേർഷന്‍!

മുന്നിലേയും പിന്നിലേയും ബംബറുകളും ഗ്രില്ലുമാണ് പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. എല്ലാ ...

news

നിരത്തിലെ കൊട്ടാരം - ജീപ്പ് റാംഗ്ലർ പെട്രോൾ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍

3.6ലിറ്റർ പെന്റാസ്റ്റാർ വി6 എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 285ബിഎച്ച്പിയും 353എൻഎം ...

news

ജിയോ ഡിറ്റിഎച്ചിന് തിരിച്ചടി നല്‍കാല്‍ ഹൈബ്രിഡ് ഡിറ്റിഎച്ച് സേവനവുമായി എയര്‍ടെല്‍ !

ജിയോ ഡിറ്റിഎച്ചിനെ വെല്ലാന്‍ പുതിയ ഹൈബ്രിഡ് ഡിറ്റിഎച്ച് എസ്ടിബിയുമായി എയര്‍ടെല്‍. ടെലികോം ...

news

ഇന്നോവയുടെ പടയോട്ടം പ്രശ്‌നമാണ്; മഹീന്ദ്ര രണ്ടും കല്‍പ്പിച്ച്

നിരത്തുകള്‍ കീഴടക്കി വാഹനപ്രേമികളുടെ ബഹുമാനം സ്വന്തമാക്കിയ ടൊയോട്ട ഇന്നോവയ്‌ക്ക് ബദലായി ...

Widgets Magazine