മറഡോണയ്ക്ക് അമേരിക്ക വിസ അനുവദിച്ചില്ല

ദുബായ്| WEBDUNIA|
PRO
PRO
ഡീഗോ മറഡോണയ്ക്ക് അമേരിക്ക വിസ അനുവദിച്ചില്ല. ഫിഡല്‍ കാസ്‌ട്രോയുമായും ഹ്യൂഗോ ഷാവേസുമായുമുണ്ടായിരുന്ന് അടുത്ത സൗഹൃദമാണ് മറഡോണയ്ക്ക് അമേരിക്ക വിസ അനുവദിക്കാഞ്ഞതെന്ന് പറയുന്നു. കൊച്ചുമകന്‍ ബെഞ്ചമിന്റെ പിറന്നാള്‍ ഡിസ്‌നി ലാന്‍ഡില്‍ ആഘോഷിക്കാനാണ് മറഡോണ വിസയ്ക്കായി അനുമതി തേടിയത്.

അമേരിക്കയുടെ കടുത്ത വിമര്‍ശകരായിരുന്നു ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്‌ട്രോയും വെനസ്വേലയുടെ അന്തരിച്ച പ്രസിഡന്റ് ഹ്യൂഗോ ഷാവേസും. ഇരുവരും മറഡോണയുടെ അടുത്ത സുഹൃത്തുക്കളുമായിരുന്നു. മുമ്പ് മറഡോണയും അമേരിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

മറഡോണയുടെ ദുബായിയിലുള്ള കാമുകി റോഷ്യോ ഒലീവ, മക്കളായ ഗ്യാന്നിയ, ഡല്‍മ എന്നിവര്‍ക്കൊപ്പം കൊച്ചുമകന്‍ ബെഞ്ചമിന്റെ പിറന്നാള്‍ ആഘോഷിക്കാനാണ് വിസയ്ക്കായി അനുമതി തേടിയത്. മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോയുമായുള്ള ബന്ധത്തില്‍ ഗ്യാന്നിയയ്ക്ക് പിറന്ന കുട്ടിയാണ് നാല് വയസ്സുകാരനായ ബെഞ്ചമിന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :