ഷാവേസിന്റെ പിന്‍ഗാമിയെ ഏപ്രില്‍ 14ന് തെരഞ്ഞെടുക്കും

കരാക്കസ്| WEBDUNIA| Last Modified തിങ്കള്‍, 11 മാര്‍ച്ച് 2013 (11:05 IST)
PRO
PRO
അന്തരിച്ച വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 14ന്. വൈസ് പ്രസിഡന്‍റ് നിക്കോളാസ് മദുറോയാണ് ഇപ്പോള്‍ ആക്ടിംഗ് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നത്. ഇദ്ദേഹത്തെ ഷാവേസ് പിന്‍‌ഗാമിയായി പ്രഖ്യാപിച്ചിരുന്നു എന്നാണ് വിവരം.

ഷാവേസ് മരിച്ചതോടെ 30 ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണം എന്നാണ്
ഭരണഘടന പറയുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാണ് തെരഞ്ഞെടുപ്പ് വൈകിപ്പിച്ചത് എന്നാണ് വിവരം. അതേസമയം മദുറോ പുതിയ പ്രസിഡന്റ് ആകുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുമുണ്ട്.

പ്രസിഡന്റ് സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്ന മദുറോ സത്യസായി ബാബ വിശ്വാസിയാണ്. 2005ല്‍ അദ്ദേഹം ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തിയിലെ സായിബാബയുടെ ആശ്രമം സന്ദര്‍ശിച്ചിട്ടുമുണ്ട്.

ക്യാന്‍സര്‍ രോഗത്തോട് രണ്ട് വര്‍ഷം പൊരുതിയ ശേഷമാണ് ഷാവേസ് മരണത്തിന് കീഴടങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :