ഷാവേസിന്റെ പിന്‍‌ഗാമി സായിബാബ ഭക്തന്‍

കാരക്കാസ്| WEBDUNIA|
PTI
PTI
പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ മരണത്തെ തുടര്‍ന്ന് വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന നിക്കോളാസ് മദുറോ വിശ്വാസിയാണ്. ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തിയിലെ സായിബാബയുടെ ആശ്രമം മദുറോയും ഭാര്യയും സന്ദര്‍ശിച്ചിട്ടുമുണ്ട്. 2005ല്‍ ആയിരുന്നു ഇത്. അന്ന് മദുറോ ബാബയ്ക്കൊപ്പം ഫോട്ടോയും എടുത്തു.

2011 ഏപ്രില്‍ 24ന് സായിബാബ ദേഹവിയോഗം ചെയ്തപ്പോള്‍ മദുറോയുടെ നിര്‍ദ്ദേശപ്രകാരം വെനസ്വേലന്‍ പാര്‍ലമെന്റ് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. മദുറോയുടെ ഓഫിസില്‍ എത്തിയാല്‍ ബാബയുടെ വലിയ ചിത്രം കാണാം.

തന്റെ പിന്‍‌ഗാമിയായി ഷാവേസ് മദുറോയെ നിര്‍ദ്ദേശിച്ചിരുന്നു എന്നാണ് വിവരം. രാജ്യത്ത് 30 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണം എന്നാണ്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ തീയതി തീരുമാനിച്ചിട്ടില്ല.

ബുധനാഴ്ച അന്തരിച്ച ഷാവേസിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ വിങ്ങുന്ന മനസ്സുമായി ലക്ഷങ്ങളാണ് തെരുവില്‍ കാത്തുനിന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :