അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ ഇതിഹാസത്തെ തകര്‍ത്ത് മെസ്സി

റിയോഡി ജനീറോ| WEBDUNIA| Last Modified തിങ്കള്‍, 17 ജൂണ്‍ 2013 (09:16 IST)
PTI
ലയണല്‍ മെസ്സിക്കു മുന്നില്‍ സാക്ഷാല്‍ ഡീഗോ മറഡോണയുടെ ഗോള്‍വേട്ടയും പഴങ്കഥയായി. അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയെ ലയണല്‍ മെസ്സി പിന്തള്ളി. ഗ്വാട്ടിമാലയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ ഹാട്രിക് നേടിയതോടെയാണ് 34 ഗോളുകള്‍ എന്ന മറഡോണയുടെ റെക്കോഡ് മെസ്സി മറികടന്നത്.

മെസ്സിയുടെ അക്കൗണ്ടില്‍ ഇപ്പോള്‍ 35 ഗോളുകളായി. ഇതോടെ അര്‍ജന്‍റീനയ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ ഹെര്‍നാന്‍ ക്രെസ്‌പോയ്‌ക്കൊപ്പം മെസ്സി രണ്ടാമതെത്തി. 56 ഗോളുകള്‍ നേടിയ ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയാണ് അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പകരക്കാരനായി ഇറങ്ങിയ മെസ്സി ആദ്യ ലൈനപ്പില്‍ ഇടം പിടിച്ചപ്പോള്‍ ഏകപക്ഷീയമായ 4 ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ സമനില വഴങ്ങേണ്ടി വന്നതിന്റെ ക്ഷീണം തീര്‍ക്കാനും ഇതോടെ അവര്‍ക്കായി. അര്‍ജന്റീനയ്ക്ക് വേണ്ടി മെസ്സിയുടെ മൂന്നാമത്തെ ഹാട്രിക്കാണ് ഗ്വാണ്ടിമാലയ്‌ക്കെതിരെ പിറന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :