ലെനിനെ പോലെ ഷാവേസിനെയും എംബാം ചെയ്ത് സൂക്ഷിക്കും

കാരക്കാസ്| WEBDUNIA|
PRO
PRO
വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ സംസ്‌കാരം വെള്ളിയാഴ്ച നടക്കും. ഔദ്യോഗിക സംസ്കാരത്തിന് ശേഷം ഷാവേസിന്റെ ഭൗതികശരീരം എംബാം ചെയ്ത് സൂക്ഷിക്കും. ഷാവേസിന്റെ എംബാം ചെയ്ത ശരീരം പൊതുദര്‍ശനത്തിനായി വയ്ക്കും. താത്കാലിക പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന നിക്കോളാസ് മദുരോയാണ് ഇക്കാര്യം അറിയിച്ചത്.

ഷാവേസിന്റെ സംസ്കാര ചടങ്ങില്‍ 30 ലോകരാഷ്ട്രങ്ങളുടെ തലവന്മാര്‍ പങ്കെടുക്കും. ലാറ്റിനമേരിക്കയിലെ ഇടതു രാഷ്ട്രങ്ങളുടെ തലവന്മാര്‍ ഷാവേസിന് ആദരാഞ്ജലി അര്‍പ്പിച്ചു. രണ്ട് ദശലക്ഷത്തോളം പേരാണ് ഷാവേസിന് അന്ത്യോപചാരം അര്‍പ്പിച്ചത് എന്നാണ് കണക്കാക്കപ്പെടുന്നത്.

14 വര്‍ഷക്കാലം വെനസ്വേല ഭരിച്ച ഷാവേസ് താമസിച്ച കൊട്ടാരത്തിന് സമീപത്തെ മിലിട്ടറി മ്യൂസിയത്തിലായിരിക്കും അദ്ദേഹത്തിന്റെ ശരീരം സൂക്ഷിക്കുക. എംബാം ചെയ്ത് ക്രിസ്റ്റല്‍ പെട്ടിയിലാക്കി സൂക്ഷിക്കുന്ന ശരീരം മ്യൂസിയം ഓഫ് റെവല്യൂഷനില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് കാണാം.

ലോകം കണ്ട കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളായ റഷ്യയുടെ വ്ലാദിമര്‍ ലെനിന്‍, ചൈനയുടെ മാവോ സെദോങ്, വിയറ്റ്നാമിന്റെ ഹൊ ചി മിന്‍ എന്നിവരെയും ഇങ്ങനെ എംബാം ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :