ബോള്‍ ബാഡ്മിന്‍റണ്‍: വിവേകും രജിഷയും നയിക്കും

കോട്ടയം| WEBDUNIA|
PRO
ദേശീയ സബ് ജൂനിയര്‍ ബോള്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമുകളെ പ്രഖ്യാപിച്ചു. മംഗലാപുരത്തു നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീമുകളെയാണ് പ്രഖ്യാപിച്ചത്.

ആണ്‍കുട്ടികളുടെ ടീമിനെ കൊല്ലത്തുനിന്നുള്ള വി ആര്‍ വിവേക് നയിക്കും. പെണ്‍കുട്ടികളുടെ ടീമിന്‍റെ ക്യാപ്ടന്‍ തൃശൂരില്‍ നിന്നുള്ള വി കെ രജിഷയാണ്.

ആണ്‍കുട്ടികളുടെ ടീം: വി ആര്‍ വിവേക്‌(ക്യാപ്റ്റന്‍), മുഹമ്മദ്‌ ഫെബിന്‍, അജ്മല്‍ ആഷിക്‌, പി വൈശാഖ്‌, പി എസ്‌ അഭിറാം, ജെ ജിതിന്‍, ഡി ശ്യാം, അജ്മല്‍ അഡാട്ടില്‍, എം ആകാശ്‌, സുജിത്‌ നാരായണന്‍.

പെണ്‍കുട്ടികളുടെ ടീം: വി കെ രജിഷ(ക്യാപ്ടന്‍), എം നിമിഷ, എം കെ മര്‍ജാന്‍, പി ആര്‍ രാധിക കൃഷ്ണന്‍, പി ആര്‍ മിന്‍റു, എന്‍ എന്‍ സരണ്യ, എ എം സാന്ദ്ര, എ എം ജിനു ഫസീല, ആര്‍ദ്ര വി മധു, എം എസ്‌ ശ്രീലക്ഷമി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :