മംഗലാപുരത്ത് വിമാനദുരന്തം ഒഴിവായി

മംഗലാപുരം| WEBDUNIA|
PTI
PTI
മംഗലാപുരം വിമാനത്താവളത്തില്‍ വിമാനദുരന്തം ഒഴിവായി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

ദുബായില്‍ നിന്ന് വന്ന 814 നമ്പര്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് സംഭവം. ലാന്‍ഡിംഗിനിടെ ശക്തമായ ശബ്ദത്തോടെ വിമാനം റണ്‍‌വേയില്‍ നിന്ന് തെന്നിമാറുകയായിരുന്നു. മോശം കാലാവസ്ഥ മൂലം വിമാനം 20 മിനിറ്റ് വൈകിയേ ലാന്‍ഡ് ചെയ്യൂ എന്ന് പൈലറ്റ് അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ നിശ്ചയിച്ചതിലും രണ്ട് മിനിറ്റ് മുമ്പ് തന്നെ പൈലറ്റ് വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു.

ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടി എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ വിമാനത്താവള അധികൃതര്‍ തയ്യാറായില്ല. ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട് എന്ന് മാത്രമാണ് അവര്‍ പറഞ്ഞത്.

2010-ല്‍ മംഗലാപുരം വിമാനത്താവളത്തില്‍ ഉണ്ടായ വിമാനദുരന്തത്തില്‍ 158 യാത്രക്കാരുടെ ജീവന്‍ പൊലിഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :