മലയാളി ദമ്പതികള്‍ മംഗലാപുരത്ത്‌ മരിച്ച നിലയില്‍

മംഗലാപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
മംഗലാപുരത്ത് മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പാലാ സ്വദേശി ബേബി തോമസ്‌ (60), ഭാര്യ കുമ്പാല സ്വദേശി മേരി (55) എന്നിവരുടെ മൃതശരീരങ്ങളാണ്‌ കണ്ടെത്തിയത്‌.

മംഗലാപുരത്ത്‌ കുമ്പാലയിലുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കാറിനുള്ളിലാണ് ബേബിയുടെ ശരീരം കിടന്നിരുന്നത്. വീടിനുള്ളിലാണ് മേരിയുടെ മൃതദേഹം കിടന്നത്.

കര്‍ഷകനായ ബേബി മംഗലാപുരത്ത്‌ താമസം തുടങ്ങിയിട്ട്‌ രണ്ടു വര്‍ഷമായി. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :