നാപ്പോളിക്ക് അട്ടിമറി വിജയം

മിലാന്‍| WEBDUNIA| Last Modified ചൊവ്വ, 1 ഏപ്രില്‍ 2014 (10:19 IST)
PRO
ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിനെ നാപ്പോളി എതിരില്ലാത്ത രണ്ടു ഗോളിന് (20) അട്ടിമറിച്ചു. കലെയോണി(37)ന്റെയും മെര്‍ട്ടന്‍സി(81)ന്റെയും ഗോളുകളാണ് നാപ്പോളിക്ക് വിജയം സമ്മാനിച്ചത്.

ഇറ്റാലിയന്‍ ലീഗിലെ മറ്റു കളികളില്‍ റോമ 20ന് സസുവോളോയെയും വെറോണ 30ന് ജെനോവയെയും ലാസിയോ 32ന് പാര്‍മയെയും ടോറിനോ 21ന് കാഗ്ലിയാരിയെയും പരാജയപ്പെടുത്തിയപ്പോള്‍ സാംപ്‌ദോറിയയും ഫിയോറെന്റീനയും സമനിലയില്‍ (0-0) പിരിഞ്ഞു.

നാപ്പോളിയോട് തോറ്റെങ്കിലും 31 മത്സരം പൂര്‍ത്തിയാക്കിയ യുവന്റസ് 81 പോയന്റുമായി ഏറെ മുന്നിലാണ്. 30 കളികളില്‍ 70 പോന്റുള്ള റോമയാണ് രണ്ടാമത്. 31 കളിയില്‍ 64 പോയന്റുള്ള നാപ്പോളി മൂന്നാമതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :