അവസാന പന്തില്‍ സിംബാബ്‌വെയ്ക്ക് ഉജ്ജ്വല വിജയം

ധാക്ക| WEBDUNIA|
PTI
ട്വന്‍റി20 ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ സിംബാബ്‌വെയ്ക്ക് ഉജ്ജ്വല വിജയം. നെതര്‍ലന്‍ഡ്സിനെതിരേ അവസാന പന്തിലാണ് സിംബാബ്‌വെ വിജയിച്ചത്. അഞ്ച് വിക്കറ്റ് വിജയമാണ് സിംബാബ്‌വെ നേടിയത്.

141 റണ്‍സ് വിജയലക്‍ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വെയ്ക്ക് വേണ്ടി അവസാന പന്തില്‍ വുസി സിബാന്‍ഡ സിക്സര്‍ പറത്തിയാണ് വിജയം ആഘോഷിച്ചത്.

ജയിക്കാന്‍ ഒരു റണ്‍സായിരുന്നു അവസാന പന്തില്‍ വേണ്ടിയിരുന്നത്. ലോംഗ്‌ ഓണിനു മുകളിലൂടെയാണ് വുസി സിബാന്‍ഡ സിക്സ് പായിച്ചത്.

സിംബാബ്‌വെയ്ക്ക് വേണ്ടി ക്യാപ്ടന്‍ ബ്രണ്ടന്‍ ടെയ്‌ലര്‍ 49 റണ്‍സ് എടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :