റയല്‍‌മാഡ്രിഡിന് തോല്‍‌വി

മാഡ്രിഡ്| WEBDUNIA| Last Modified വ്യാഴം, 27 മാര്‍ച്ച് 2014 (09:58 IST)
PRO
സ്പാനിഷ് ലീഗില്‍ റയല്‍മാഡ്രിഡിന് വീണ്ടും അട്ടിമറി തോല്‍വി. ലീഗില്‍ അഞ്ചാം സ്ഥാനത്തുള്ള സെവിയ്യയാണ് റയലിലെ(2-1) അട്ടിമറിച്ചത്.

മറ്റ് മത്സരങ്ങളില്‍ ബാഴ്‌സലോണയും അത്‌ലറ്റിക്കോ മാഡ്രിഡിനും വിജയിച്ചു. ബാഴ്‌സലോണ സെല്‍റ്റാവിഗോയെ തോല്‍പിച്ചപ്പോള്‍ ഗ്രാനഡക്കെതിരെയായിരുന്നു അത്‌ലറ്റിക്കോ മാഡ്രിഡിന്റെ വിജയം. ബാഴ്‌സലോണ എതിരില്ലാത്ത മൂന്നു ഗോളിനാണ് സെല്‍റ്റാവിഗോയെയാണ് പരാജയപ്പെടുത്തിയത്.

മല്‍സരത്തില്‍ നെയ്മര്‍ രണ്ടുഗോളും മെസി ഒരു ഗോളും നേടി. ഗ്രാനഡക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ വിജയം. ഡിഗോകോസ്റ്റയാണ് അത്‌ലറ്റിക്കോക്കായി ഗോള്‍ നേടിയത്.

കഴിഞ്ഞ മല്‍സരത്തില്‍ ബാഴ്‌സയോട് തോറ്റിരുന്ന റയലിന്റെ തുടര്‍ച്ചയായി രണ്ടാം പരാജയമാണിത്. ബക്കായാണ് സെവിയ്യയുടെ രണ്ടു ഗോളും നേടിയത്. റൊണാള്‍ഡോയുടെ വകയായിരുന്നു റയലിന്റെ ആശ്വാസ ഗോള്‍. ഇതോടെ ലീഗില്‍ റയല്‍ മൂന്നാസ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :