ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മൂന്ന് ലാലിഗ മത്സരങ്ങളില്‍ വിലക്ക്

മാഡ്രിഡ്| WEBDUNIA|
PRO
അത്‌ലറ്റികൊ ബില്‍ബാവോയ്‌ക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മൂന്ന് മത്സരങ്ങളില്‍ വിലക്ക്.

ബില്‍ബാവോ താരം ആന്‍ഡര്‍ ഇറ്റുരാസ്പിയുമായുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ക്രിസ്റ്റ്യാനോ മത്സരത്തിന്റെ എഴുപത്തിയാറാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. റഫറിയെ അവഹേളിക്കുന്ന തരത്തില്‍ പെരുമാറിയെന്നതാണ് റൊണാള്‍ഡോക്ക് എതിരായആരോപണം.

ഇതിന് മുന്‍പ് 2013ലാണ് റയല്‍ താരം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. അതേസമയം ക്രിസ്റ്റ്യാനോയെ ന്യായീകരിച്ച് അദ്ദേഹത്തിന്റെ സഹതാരങ്ങള് രംഗത്തെത്തി. റയല്‍ മാഡ്രിഡ്-അത്‌ലറ്റികൊ ബില്‍ബാവോ മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :