കരിയറിലെ നാനൂറം ഗോള്‍ വലയിലാക്കി ക്രിസ്റ്റിയാനോ

മാഡ്രിഡ്| WEBDUNIA| Last Modified ചൊവ്വ, 7 ജനുവരി 2014 (09:55 IST)
PRO
കരിയറിലെ നാനൂറാം ഗോള്‍ വലയിലാക്കിയ ക്രിസ്റ്റിയാനോയുടെ കേളീമികവില്‍ റയല്‍ മാഡ്രിഡിന് വിജയം. ക്രിസ്റ്റിയാനോ ഇരട്ടഗോള്‍ നേടിയ സ്പാനിഷ് ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ റയല്‍ മൂന്ന് ഗോളിന് സെല്‍റ്റ വിഗോയെയാണ് തോല്‍പിച്ചത്.

റയലിന് ഇപ്പോള്‍ 44 പോയിന്റായി മൂന്നാം സ്ഥാനത്തെത്തി . ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും യഥാക്രമം ബാഴ്‌സയും അത്‌ലറ്റിക്കോ മാഡ്രിഡുമാണ്.

82, 90 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റിയാനോയുടെ ഗോളുകള്‍. ഇരട്ടഗോള്‍ നേടിയ ക്രിസ്റ്റിയാനോ ലാ ലീഗയിലെ എക്കാലത്തെയും മികച്ച ഗോള്‍ നേട്ടക്കാരില്‍ നാലാമനായി. 653 മത്സരങ്ങളില്‍ നിന്നാണ് ക്രിസ്റ്റിയാനോ 400 ഗോള്‍ നേടിയത്. ഈ സീസണില്‍ മാത്രം ക്രിസ്റ്റിയാനോ 28 ഗോള്‍ നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :