റയല്‍ മാഡ്രിഡിന് ജയം

മാഡ്രിഡ്| WEBDUNIA|
PRO
കോപ്പ ഡെല്‍ റേ ഫുട്‌ബോള്‍ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിന് ജയം. ഒസാസുനയെ മടക്കമില്ലാത്ത രണ്ടു ഗോളിനാണ് റയല്‍ തോല്‍പിച്ചത്.

ഇരു പകുതികളിലുമായി സ്‌ട്രൈക്കര്‍മാരായ കരിം ബെന്‍സേമയും ജെസി റോഡ്രിഗസും വിജയഗോളുകള്‍ നേടി.

മറ്റു മത്സരങ്ങളില്‍ റയല്‍ ബെറ്റിസ് അത്‌ലറ്റിക്കോ ബില്‍ബാവോയേയും അല്‍കൊര്‍കോണ്‍ എസ്പാന്യോളിനെയും തോല്‍പിച്ചപ്പോള്‍ റയല്‍ സോസിഡാഡും വിയ്യറയലും തമ്മിലും റയോ വല്ലെസാനോയും ലെവന്റേയും തമ്മിലുള്ള മത്സരവും സമനിലയില്‍ കലാശിച്ചു.

കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണ മെസ്സിയുടെയും ഫാബ്രിഗാസിന്റെയും സ്‌കോറിങ് മികവില്‍ ഗറ്റാഫെയെ തകര്‍ത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :