റയല്‍ മാഡ്രിഡിന് വിജയം

മഡ്രിഡ്‌| WEBDUNIA|
PRO
സ്പാനിഷ്‌ കിങ്ങ്സ്‌ കപ്പ്‌ ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദത്തില്‍ റയല്‍ മഡ്രിഡ്‌ 1-0ന്‌ എസ്പാന്യോളിനെ കീഴടക്കി. ഇരുപത്തിയഞ്ചാം മിനിറ്റില്‍ കരിം ബന്‍സീമ ഗോള്‍ നേടി. ഫോമിലേക്കുള്ള തിരിച്ചുവരവ്‌ റയല്‍ തുടരുന്നതിന്റെ സൂചനയാണിത്‌.

ക്രിസ്മസിനു ശേഷം മത്സരിച്ച റയലിന്റെ ആറാമത്തെ വിജയമാണ് ഇത്. ലീഗില്‍ മുന്‍നിരക്കാരായ ബാര്‍സിലോനയ്ക്കും അത്‌ലറ്റിക്കോയ്ക്കും ഒരു പോയിന്റ്‌ മാത്രം പിന്നിലെത്താനും അവര്‍ക്കായിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :