ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിലക്ക് തുടരും

മാഡ്രിഡ്| WEBDUNIA|
PRO
മത്സരത്തിനിടെ എതിര്‍ ടീമംഗവുമായി വഴക്കിട്ടതിന് റയല്‍മാഡ്രിഡിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഏര്‍പ്പെടുത്തിയ മൂന്നു മത്സരവിലക്ക് തുടരും.

വിലക്കിനെതിരെ റയല്‍ നല്കിയ അപ്പീല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ തള്ളിക്കളഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച അത്‌ലറ്റിക് ബില്‍ബാവോയുമായുള്ള കളിക്കിടെ അത്‌ലറ്റിക്കിന്റെ മധ്യനിരതാരം ആന്‍ഡര്‍ ഇറ്റുരാസ്‌പെയുമായാണ് ക്രിസ്റ്റ്യാനോ ഏറ്റുമുട്ടിയത്. ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ ക്രിസ്റ്റ്യാനോയ്ക്ക് പിന്നീട് മൂന്നു കളികളില്‍ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

ഈ വര്‍ഷത്തെ ബാലണ്‍ദ്യോര്‍ പുരസ്‌കാരം പോര്‍ച്ചുഗല്‍ ടീമിന്റെ ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റോണാള്‍ഡോയ്ക്ക് ലഭിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :