ബാഴ്‌സലോണയുടെ നട്ടെല്ലൊടിക്കുന്ന ആവശ്യവുമായി നെയ്മര്‍; നീക്കം ഫലിച്ചാല്‍ മെസി പൊട്ടിത്തെറിച്ചേക്കും

ബാഴ്‌സലോണയുടെ നട്ടെല്ലൊടിക്കുന്ന ആവശ്യവുമായി നെയ്മര്‍; നീക്കം ഫലിച്ചാല്‍ മെസി പൊട്ടിത്തെറിച്ചേക്കും

 luis suarez , neymar , barcelona , PSG , Barcelona , Lionel Messi , Suarez , പിഎസ്ജി , ബാഴ്‌സലോണ , ലയണല്‍ മെസി , ചാമ്പ്യന്‍‌സ് ലീഗ് , സുവാരസ് , നെയ്‌മര്‍ , സുവാരസ്
മാഡ്രിഡ്| jibin| Last Modified ഞായര്‍, 8 ജൂലൈ 2018 (15:53 IST)
ബാഴ്‌സലോണയുടെ നട്ടെല്ലൊടിക്കുന്ന ആവശ്യവുമായി നെയ്മര്‍. ബാഴ്‌സയുടെ സൂപ്പര്‍താരവും ടീമില്‍ ലയണല്‍ മെസിയുടെ ശക്തിയുമായ ലൂയിസ് സുവാരസിനെ പിഎസ്ജിയില്‍ എത്തിക്കണമെന്നാണ് നെയ്മര്‍ ക്ലബ്ബ് അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സോണി ഇ സ് പി എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.

സുവാരാസിനെ പാളയത്തിലെത്തിച്ചാല്‍ ചാമ്പ്യന്‍‌സ് ലീഗ് അടക്കമുള്ള വമ്പന്‍ കിരീടങ്ങള്‍ പി എസ് ജിയില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് നെയ്‌മര്‍ മാനേജ്‌മെന്റിനോട് വ്യക്തമാക്കിയിരിക്കുന്നത്. അതിനാല്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ എത്ര പണം ചെലവഴിച്ചാലും നഷ്‌ടമുണ്ടാകില്ലെന്നും ബ്രസീല്‍ താരം ക്ലബ്ബിനോട് പറഞ്ഞു.

പി എസ് ജിയില്‍ വന്‍ പരിഗണനയാണ് നെയ്‌മറിന് ലഭിക്കുന്നത്. അതിനാല്‍ താരത്തിന്റെ ആവശ്യം തള്ളിക്കളയാന്‍ മാനേജ്‌മെന്റ് തയ്യാറാകില്ല എന്നതാണ് ബാഴ്‌സ ആരാധകരെ ആശങ്കപ്പെടുത്തുന്നത്.

ടീമിലെ സഹതാരം എഡിസണ്‍ കവാനിയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതും നെയ്‌മറെ അല്ലട്ടുന്നുണ്ട്. ബാഴ്‌സലോണയില്‍ അടുത്ത സുഹൃത്തായിരുന്ന സുവാരസ് പിഎസ്ജിയില്‍ എത്തിയാല്‍ കവാനിയുമായുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാകുമെന്നും താരം വിശ്വസിക്കുന്നു.

ഉറുഗ്വായ് നിരയില്‍ സുവാരസിന്റെ വലം‌കൈയ് ആണ് കവാനി. അതിനാല്‍ ഇരുവരും ഒരുമിച്ച് പി എസ് ജിയില്‍
പന്ത് തട്ടുന്നത് ടീമിന് ഗുണം ചെയ്യുമെന്നും നെയ്‌മര്‍ വിശ്വസിക്കുന്നുണ്ട്. അതേസമയം, ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാനെ എത്തിക്കാനുള്ള ശ്രമം പാളിയതോടെ സുവാരസിനെ വില്‍ക്കാന്‍ ബാഴ്‌സ തയാറായേക്കില്ലെന്നാണ് സൂചന.

കൂടുതല്‍ മികച്ച താരങ്ങളെ ടീമില്‍ എത്തിക്കാനാണ് മെസി ഇപ്പോള്‍ ബാഴ്‌സയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സുവാരസിനെ പി എസ് ജിക്കായി വിട്ടു നല്‍കിയാല്‍ അദ്ദേഹം പൊട്ടിത്തെറിക്കുമെന്നതില്‍ സംശയമില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :