‘തലതൊട്ടപ്പനോട്’ ദാക്ഷിണ്യമുണ്ടാകില്ലെന്ന് ഗ്രീസ്‌മാന്‍; സ്‌പാനിഷ് സംസാരിച്ചാല്‍ ഉറുഗ്വേയ്‌ക്കാരനാവില്ലെന്ന് സുവാരസ് - വാക്പോരിനു തുടക്കം

‘തലതൊട്ടപ്പനോട്’ ദാക്ഷിണ്യമുണ്ടാകില്ലെന്ന് ഗ്രീസ്‌മാന്‍; സ്‌പാനിഷ് സംസാരിച്ചാല്‍ ഉറുഗ്വേയ്‌ക്കാരനാവില്ലെന്ന് സുവാരസ് - വാക്പോരിനു തുടക്കം

antoine griezmann , luis suarez , quarter final , Russia , final, അന്റോണിയോ ഗ്രീസ്‌മാന്‍ , ഫ്രാന്‍‌സ് , ഡീഗോ ഗോഡ് , അത്‌ലറ്റിക്കോ മാഡ്രിഡ് , സുവാരസ് , ഉറുഗ്വേയ്
മോസ്‌കോ| jibin| Last Modified വ്യാഴം, 5 ജൂലൈ 2018 (19:49 IST)
ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഉറുഗ്വേയെ നേരിടാനിറങ്ങുന്ന ഫ്രാന്‍‌സ് വാക്പോരിനു തുടക്കമിട്ടു. നിര്‍ണായക പോരാട്ടത്തില്‍ ലാറ്റിനമേരിക്കന്‍ ടീമിനോട് യാതൊരു പരിഗണനയും ഉണ്ടായിരിക്കില്ലെന്ന് ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്‌മാന്‍ വ്യക്തമാക്കി.

അത്‌ലറ്റിക്കോ മാഡ്രിഡിലെ ഉറ്റ സുഹൃത്ത് ഡീഗോ ഗോഡ് ഉറുഗ്വേയ് നിരയിലുള്ളതാണ് ഗ്രീസ്‌മാന്റെ പ്രസ്‌താവനയ്‌ക്ക് കാരണം. സ്‌നേഹബന്ധങ്ങള്‍ നിലനില്‍ക്കുമ്പോഴും മത്സരത്തില്‍ ഒരു പരിഗണനയും ഉണ്ടായിരിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

ഗ്രീസ്‌മാന്റെ പ്രസ്‌താവനയ്‌ക്ക് മറുപടിയുമായി സൂപ്പര്‍താരം സുവാരസ് രംഗത്തുവന്നു. സ്പാനിഷ് സംസാരിക്കുന്നതു കൊണ്ടുമാത്രം ആരും ഉറുഗ്വേയ്ക്കാരനാവില്ലെന്നും ഗ്രൌണ്ടില്‍ കാണാമെന്നുമായിരുന്നു സുവാരസ് തിരിച്ചടിച്ചത്.

ഡീഗോ ഗോഡുമായി ആഴത്തിലുള്ള അടുപ്പമാണ് ഗ്രീസ്‌മാനുള്ളത്. ഗ്രീസ്മാന്റെ മകള്‍ മിയയുടെ തലതൊട്ടപ്പനാണ് അദ്ദേഹം. പാതി ഉറുഗ്വേയ്ക്കാരനാണ് താനെന്നും ഫ്രഞ്ച് താരം പറയുന്നു. ഈ രണ്ടു ബന്ധങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഉറുഗ്വേയെ നേരിടാനിറങ്ങുമ്പോള്‍ വേദനയുണ്ട്. എന്നാല്‍ ആ വൈകാരികത മൈതാനത്ത് ഉണ്ടായിരിക്കില്ലെന്നുമാണ് ഗ്രീസ്‌മാന്‍ പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :