ഒരു വമ്പന്‍ ട്രാന്‍‌സഫറിന് ബാഴ്‌സ; പക്ഷേ മെസി പച്ചക്കൊടി കാണിക്കണം - എത്തുന്നത് ഒരു ‘ഫ്രഞ്ച് കരുത്ത്’

മാഡ്രിഡ്, വെള്ളി, 6 ജൂലൈ 2018 (15:30 IST)

 lionel mesi , barcelona , pogba , barcelona , mesi , പോഗ്ബ , മെസി , ബാഴ്‌സലോണ , ഇനിയസ്‌റ്റ , മാഞ്ചസ്റ്റര്‍ യുണൈറ്റഡ് , ലയണല്‍ മെസി

നെയ്‌മറും ഇനിയസ്‌റ്റയും പടിയിറങ്ങിയതോടെയുണ്ടായ കുറവ് പരിഹരിക്കാന്‍ ഫ്രാന്‍‌സിന്റെ സൂപ്പര്‍താരം പോഗ്ബയെ കൂടാരത്തിലെത്തിക്കാന്‍ ബാഴ്‌സലോണ ശ്രമം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ടീമിന്റെ സൂപ്പര്‍താരം ലയണല്‍ മെസി സമ്മതം മൂളിയാല്‍ ഇക്കാര്യത്തില്‍ ക്ലബ്ബ് നീക്കം ശക്തമാക്കുമെന്നാണ് സ്‌പാനിഷ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.

ഇനിയസ്‌റ്റ പോയതോടെ ദുര്‍ബലമായ മധ്യനിര ശക്തമാക്കാന്‍ പോഗ്ബയുടെ വരവ് ഗുണം ചെയ്യുമെന്നാണ് ബാഴ്‌സ വിശ്വസിക്കുന്നത്. കുട്ടീന്യോയെ മധ്യനിരയില്‍ നിന്നും നീക്കി വിങ്ങില്‍ കളിപ്പിക്കാനും ഇതുവഴി മെസിയുടെ മുന്നേറ്റത്തിന് വേഗം വര്‍ദ്ധിപ്പിക്കാനും കഴിയും.

എന്നാല്‍ ഈ തീരുമാനങ്ങള്‍ നടപ്പിലാക്കണമെങ്കില്‍ മെസിയുടെ അനുവാദം വേണമെന്നതാണ് ബാഴ്‌സയുടെ നീക്കം താമസിപ്പിക്കുന്നത്. അന്റോണിയോ ഗ്രീസ്‌മാനായി നീക്കിവച്ച തുക പോഗ്ബയ്‌ക്കായി ഉപയോഗിക്കാനാണ് ക്ലബ്ബിന്റെ ശ്രമം.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അസംതൃപ്‌തനായ ബാഴ്‌സയില്‍ എത്താന്‍ താല്‍പ്പര്യം കാണിക്കുമെന്നാണ് ബാഴ്‌സ വിശ്വസിക്കുന്നത്. ഈ ട്രാന്‍‌സഫറിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടില്ലെങ്കിലും മെസിയുടെ പച്ചക്കൊടി കാണിച്ചാല്‍ നീക്കം വേഗത്തിലാക്കാനാണ് ബാഴ്‌സയുടെ തീരുമാനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ജേഴ്‌സിയുടെ ചിത്രം വിരുതന്മാര്‍ അടിച്ചുമാറ്റി പുറത്തുവിട്ടു; ക്രിസ്റ്റ്യാനോ യുവന്റസിലേക്കെന്ന്!

റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലെത്തുമെന്ന ...

news

ശാസ്ത്രത്തെ തോൽപ്പിച്ചാല്‍ കളിക്കാം; കവാനി കളിക്കില്ലെന്ന് ഫ്രഞ്ച് താരത്തിന്റെ വെളിപ്പെടുത്തല്‍ - കാരണം മറ്റൊന്ന്

ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ ആരംഭിക്കാനിരിക്കെ ഉറുഗ്വെ താരം എഡിസൻ കവാനി കവാനി ...

news

എതിരാളി ഫ്രാന്‍‌സാണ്; ക്വാര്‍ട്ടര്‍ പോരിന് മുമ്പേ ഉറുഗ്വയ്‌ക്ക് വമ്പന്‍ തിരിച്ചടി

ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ ആരംഭിക്കാനിരിക്കെ ഉറുഗ്വയ്‌ക്ക് തിരിച്ചടി. മുന്നേറ്റ ...

Widgets Magazine