എതിരാളി ഫ്രാന്‍‌സാണ്; ക്വാര്‍ട്ടര്‍ പോരിന് മുമ്പേ ഉറുഗ്വയ്‌ക്ക് വമ്പന്‍ തിരിച്ചടി

നിഷ്നി, ബുധന്‍, 4 ജൂലൈ 2018 (17:50 IST)

cavani , world cup , Russia , Luis Suarez , Uruguay , ലൂയിസ് സുവാരസ് , പോര്‍ച്ചുഗല്‍ , കവാനി , ലോകകപ്പ് , ഫ്രാന്‍‌സ്

ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ ആരംഭിക്കാനിരിക്കെ ഉറുഗ്വയ്‌ക്ക് തിരിച്ചടി. മുന്നേറ്റ നിരയിലെ കുന്തമുനകളായ കവാനിയും ലൂയിസ് സുവാരസിനും പരിക്കേറ്റതാണ് അവരെ ആശങ്കപ്പെടുത്തുന്നത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഫ്രാന്‍സിനെ നേരിടാനിറങ്ങുമ്പോള്‍ സുവാരസും കവാനിയും ടീമില്‍ ഇല്ലെങ്കില്‍ കനത്ത തിരിച്ചടിയാകും ഉറുഗ്വയ്‌ക്ക് ഉണ്ടാകുക.

പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പരിക്കേറ്റ കവാനി ഇതുവരെ പരിശീലനത്തിന് ഇറങ്ങിയിട്ടില്ല. സുവാരസിന്റെ പരിക്ക് എത്രത്തോളമുണ്ടെന്ന വ്യക്തമായിട്ടില്ല. പരിശീലന ക്യാംപിൽ നിന്ന് മുടന്തിയാണ് സുവാരസ് മടങ്ങിയത്. താരം പിന്നീട് പരിശീലനം നടത്തിയെങ്കിലും വലതുകാലിലെ പരിക്ക് സാരമുളളതാണെന്നാണ് സൂചന.

സൂപ്പര്‍താരങ്ങളുടെ പരിക്കുമായി ബന്ധപ്പെട്ട് നിപാടറിയിക്ക് ഉറുഗ്വയ് തയ്യാറായിട്ടില്ല. ഇരുവരും കളിക്കാനിറങ്ങിയില്ലെങ്കില്‍ ഫ്രാന്‍സിനെതിരെ ലാറ്റിനമേരിക്കന്‍ ടീം വിയര്‍ക്കുമെന്നതില്‍ സംശയമില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

അര്‍ജന്റീന ടീമിന് പുതിയ വാഗ്ദാനവുമായി മറഡോണ; നിര്‍ദേശം തള്ളാനൊരുങ്ങി ഫെഡറേഷന്‍

മറഡോണയുടെ നിര്‍ദേശം അർജന്റീന ഫുട്ബോൾ ഫെഡറേഷന്‍ തള്ളിക്കളയുമെന്നാണ് റിപ്പോര്‍ട്ട്. 2010ലെ ...

news

നെയ്‌മര്‍ പിഎസ്ജി വിടുമോ ?; കോടികളുടെ കരാറില്‍ എന്താണ് സത്യം ? - വിശദീകരണവുമായി റയല്‍

ബ്രീസിലിന്റെ സൂപ്പര്‍താരം നെയ്‌മര്‍ റയല്‍ മാഡ്രിഡുമായി കരാറിലേര്‍പ്പെട്ടു എന്ന സ്‌പാനിഷ് ...

news

സാംപോളി പുറത്തേക്ക്; അർജന്റീനയ്ക്ക് പുതിയ പരിശീലകൻ

ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ അർജന്റീനയുടെ പരിശീലീലകനെ മാറ്റി ടീം. യോര്‍ഗേ ...

news

ബ്രസീലിന് മുന്നിൽ അടിയറവ് പറഞ്ഞ് മെക്സിക്കോ

ബ്രസീലിന് മുന്നിൽ മെക്സിക്കോയും അടിയറവ് പറഞ്ഞു. എതിരാളികളെ ഒന്നടങ്കം പിന്നിലാക്കി ...

Widgets Magazine