ബാഴ്‌സ ഇന്നിറങ്ങുന്നു

മാഡ്രിഡ്| jibin| Last Modified ശനി, 3 മെയ് 2014 (09:50 IST)
സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് ഇന്ന് ജയത്തില്‍ കൂടുതല്‍ ഒന്നും ആവശ്യമില്ല. അതിനാല്‍ തന്നെ അവര്‍ക്കിത് ജീവന്‍മരണ പോരാട്ടമാണ്. ഇന്ന് ബാഴ്‌സ പതിനേഴാം സ്ഥാനത്തുള്ള ഗറ്റാഫെയെയാണ് നേരിടുന്നത്.

ഇന്നത്തെ വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോയ്ക്ക് തൊട്ട് അടുത്തെത്താനാകും
ബാഴ്‌സലോണയ്ക്ക്. ഇന്നത്തെ കളി തോറ്റാല്‍ ബാഴ്‌സയ്ക്ക് സ്പാനിഷ് കിരീട മോഹം അവസാനിപ്പിക്കുകയും ചെയ്യാം.

ലീഗില്‍ മൂന്നു മല്‍സരങ്ങള്‍ മാത്രമാണ് അവര്‍ക്ക് അവശേഷിക്കുന്നത്. ബാഴ്‌സയ്ക്ക് 84 പോയിന്റും മൂന്നാം സ്ഥാനത്തുള്ള റയലിന് 82 പോയിന്റുമാണുള്ളത്. ഇന്നത്തെ ജയം ബാഴ്‌സയ്ക്ക് അഭിമാന പ്രശ്നം കൂടിയാണ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :