ചെല്‍സിക്ക് അടിതെറ്റി

ലണ്ടന്‍| WEBDUNIA| Last Modified ഞായര്‍, 20 ഏപ്രില്‍ 2014 (17:02 IST)
PRO
PRO
ചെല്‍സിയുടെ സ്വപ്നങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള ആഗ്രഹത്തിന് ഇത്തവണ സണ്ടര്‍ലന്‍ഡ് വകയായിരുന്നു തിരിച്ചടി.

ഇതോടെ ലിവര്‍പൂളിനെ പിന്നിലാക്കി ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള ചെല്‍സിയുടെ ശ്രമത്തിനാണ് പൂട്ട് വീണത്. പോയിന്റ് പട്ടികയിലെ വാലറ്റക്കാരായ സണ്ടര്‍ലന്‍ഡാണ് ചെല്‍സിയെ തോല്‍പ്പിച്ചത്. സ്വന്തം തട്ടകത്തില്‍ ചെല്‍സി നേരിടുന്ന ആദ്യ തോല്‍വിയാണിത്.

തുടക്കത്തില്‍ തന്നെ സാമുവല്‍ എറ്റുവിന്റെ ഗോളില്‍ ചെല്‍സി ലീഡ് നേടി. എന്നാല്‍ ആറു മിനിറ്റിനുള്ളില്‍ കോണര്‍ വിക്കാ സണ്ടര്‍ലന്‍ഡിനെ ഒപ്പമെത്തിച്ചു. പിന്നീട് കളി ചൂട് പിടിക്കുകയായിരുന്നു. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ലഭിച്ച പെനാല്‍ട്ടി വലയിലെത്തിച്ച് ബൊറിനി സണ്ടര്‍ലന്‍ഡിന് വിജയം സമ്മാനിച്ചു. പോയിന്റ് പട്ടികയില്‍ ലിവര്‍പൂളിന് പിറകില്‍ 75 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ചെല്‍സി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :