യുണൈറ്റഡും റയലും വിജയ വഴിയില്‍

മാഡ്രിഡ്| jibin| Last Modified ഞായര്‍, 27 ഏപ്രില്‍ 2014 (11:27 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനും വിജയം. ഈ വിജയത്തോടെ റയല്‍ ലീഗില്‍ കരുത്തരായ ബാഴ്‌സലോണയെ പിന്നിലാക്കി രണ്ടാം സ്ഥാനം നേടി.

ഒസാസുനയ്‌ക്കെതിരെയാണ് റയലിന്‌റെ ജയം. കരുത്തരായ റയല്‍ നാലു ഗോളിനായിരുന്നു ഒസാസുനയെ തകര്‍ത്തത്. കളിയില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടിയത് ആരാധകരുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നു. ഈ വിജയം റയലിനെ രണ്ടാം സ്ഥാനത്ത് എത്തിച്ചു.

അത്‌ലറ്റിക്കോ മാഡ്രിഡാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. അവര്‍ക്ക് 82 പോയിന്റെ ഉണ്ട്.

മാഞ്ചസ്റ്റര്‍ മോര്‍വിച്ച് സിറ്റിയെ നാലു ഗോളിനാണ് തൊല്‍പ്പിച്ചത്. മാഞ്ചസ്റ്റര്‍ സൂപ്പര്‍ താരം വെയിന്‍ റൂണിയും ഗോള്‍ നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :