അത്‌ലറ്റിക്കോ ചെല്‍സി പോരാട്ടം

മാഡ്രിഡ്| WEBDUNIA| Last Updated: ചൊവ്വ, 22 ഏപ്രില്‍ 2014 (15:37 IST)
PRO
PRO
ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡ് ചെല്‍സി സൂപ്പര്‍ പോരാട്ടം. ചാമ്പ്യന്‍സ് ലീഗ് സെമിയുടെ ആദ്യപാദത്തിലാണ് കരുത്തര്‍ ഇന്ന് പോരിനിറങ്ങുന്നത്.

നിലവില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനാണ് മുന്‍തൂക്കം. തങ്ങളുടെ മുന്‍നിര താരങ്ങളായ ബ്രാനിസോവ് ഇവാനിയോവിച്ച്, ഏഡന്‍ ഹസാഡ് തുടങ്ങിയവരുടെ പരിക്കാണ് ചെല്‍സിയെ വലയ്ക്കുന്നത്. കൂടാതെ സൂപ്പര്‍താരമായ ടോറസിന്റെ ഫോം നഷ്ടവും ചെല്‍സിക്ക് തിരിച്ചടിയാണ്.

എന്നാല്‍ 1974-ന് ശേഷം ആദ്യമായാണ് അത്‌ലറ്റിക്കോ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ എത്തുന്നത്. കൂടാതെ തങ്ങളുടെ തട്ടകത്തില്‍ നടക്കുന്ന കളിയില്‍ അത്‌ലറ്റികോയ്ക്കാണ് മുന്‍ തൂക്കം. പരിക്കേറ്റ് പുറത്തായ സ്‌ട്രൈക്കര്‍ ഡിഗോകോസ്റ്റ മടങ്ങിയെത്തിയത് കുറച്ചൊന്നുമല്ല അത്‌ലറ്റികൊയ്ക്ക് ശക്തി പകരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :