ബെനിഫക്കയും സെവില്ലയും മുന്നോട്ട്

ലിസ്‌ബോവ| jibin| Last Modified വെള്ളി, 25 ഏപ്രില്‍ 2014 (16:32 IST)

യൂറോപ്പാ കപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനലിന്റെ ആദ്യ പാദ മത്സരത്തില്‍
ബെനിഫക്കയ്ക്കും സെവില്ലയ്ക്കും മികച്ച വിജയം. ബെനിഫിക്ക യുവന്റസിനേയും സെവില്ല വലന്‍സിയയേയുമാണ് തോല്‍പ്പിച്ചത്.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗീസ് ക്ലബ്ബായ ബെനിഫിക്ക യുവന്റസിനെ കീഴടക്കിയത്. രണ്ടാം മിനിറ്റില്‍ ഗാരേയാണ് ബെനിഫിക്കയ്ക്ക് ലീഡ് നല്‍കിയത്. മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് സെവില്ല വലന്‍സിയയെ തോല്‍പ്പിച്ചത്. മബിയയും ബാക്കായുമാണ് സെവില്ലയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :