ഐബിഎല്‍ മാറ്റി വെച്ചേക്കും

ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 25 ഏപ്രില്‍ 2014 (15:26 IST)

ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ ലീഗ് മത്സരങ്ങള്‍ക്ക് ഈ വര്‍ഷം തിരിശ്ശീല ഉയരില്ല.
ഈ വര്‍ഷത്തിലെ അന്താരാഷ്ട്ര മത്സരങ്ങളുടെ എണ്ണത്തിലെ ബാഹുല്യമാണ് ഇതിന് കാരണം. കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച പ്രഥമ ലീഗ് വിജയമായിരുന്നു.

അടുത്ത വര്‍ഷം ജനവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും ഇന്ത്യന്‍ ലീഗ് നടക്കുക. പുതിയ തീരുമാനം ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ബായ്)യാണ് അറിയിച്ചത്.

സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ 15 വരെ ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ആഗസ്തില്‍ ഡെന്‍മാര്‍ക്കില്‍ ലോക ചാമ്പ്യന്‍ഷിപ്പും പിന്നീട് കൊറിയയില്‍ ഏഷ്യന്‍ ഗെയിംസും നടക്കുന്നതിലുമാണ് തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :