ഉറുഗ്വായ് ഫുട്‌ബോളില്‍ സൂപ്പര്‍പവറല്ല: കോച്ച്

മൊണ്ടെവിഡോ| jibin| Last Modified വെള്ളി, 25 ഏപ്രില്‍ 2014 (11:51 IST)

ലോകത്തെ ഫുട്‌ബോള്‍ സൂപ്പര്‍പവറുകളില്‍ ഉറുഗ്വായ് ഇല്ലെന്ന് കോച്ച് ഓസ്‌കാര്‍ വാഷിങ്ടന്‍. ഫുട്‌ബോളില്‍ ഒന്നാം ലോകവും മൂന്നാം ലോകവുമുണ്ട് എന്നാല്‍ തന്റെ ടീം ഇതിലൊന്നും പെടില്ലെന്നാണ് കോച്ച് പറയുന്നത്.

ഫുട്‌ബോള്‍ തരംഗം നിറഞ്ഞ ലാറ്റിനമേരിക്കന്‍ മേഖലയില്‍പ്പോലും ഞങ്ങള്‍ വലിയൊരു ശക്തിയല്ല. അതിനാലാണ് ലോകകപ്പിന് യോഗ്യത നേടാന്‍ ഞങ്ങള്‍ ഏറെ വിഷമിച്ചത് - ഓസ്‌കാര്‍ പറഞ്ഞു.

നിലവിലെ കോപ്പാ അമേരിക്ക ചാമ്പ്യന്‍മാരായ ഉറുഗ്വായ് ഫിഫാ ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :