കോമണ്‍‌വെല്‍ത്ത് ഗെയിംസ്; രണ്ട് മലയാളി താരങ്ങള്‍ പുറത്ത്

ചട്ടലംഘനമെന്ന് അധിക്രതര്‍

അപര്‍ണ| Last Modified വെള്ളി, 13 ഏപ്രില്‍ 2018 (09:41 IST)
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ പതിനാലാം സ്വർണ്ണം സ്വന്തമാക്കിയിരിക്കുകയാണ്. എന്നാല്‍ നിരാശാജനകമായ ഒരു വാര്‍ത്തയാണ് ഗോൾഡ് കോസ്റ്റില്‍ നിന്നും ലഭിക്കുന്നത്. മലയാളി താരങ്ങളായ കെടി ഇര്‍ഫാനെയും രാകേഷ് ബാബുവിനെയും കോമണ്‍വെല്‍ത്ത് ഗെയിംസിൽ നിന്നു പുറത്താക്കി.

ബാഗിൽ സിറിഞ്ച് കണ്ടെത്തിയതിനെത്തുടർന്നാണ് പുറത്താക്കല്‍. ഗെയിംസ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ബാഗില്‍ സിറിഞ്ചും ഇരുവരുടെയും മുറിക്ക് പുറമേ സൂചിയും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഇവരുടെ മുറിക്കുപുറത്തുനിന്നു സൂചി കണ്ടെത്തിയതു ചട്ടങ്ങൾക്കു വിരുദ്ധമാണ്. രക്തസാംപിൾ പരിശോധിച്ചെങ്കിലും ഉത്തേജകത്തിന്റെ അംശം കണ്ടെത്താനായില്ല. അതേസമയം, വിറ്റമിൻ കുത്തിവയ്പ്പാണ് എടുത്തതെന്നാണ് ഇരുവരുടെയും വാദം. ഇരുവർക്കുമെതിരെ അച്ചടക്കനടപടി എടുക്കുമെന്ന് ഇന്ത്യൻ അത്‌ലറ്റിക്സ് ഫെഡറേഷനും അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :